أَقِمِ الصَّلَاةَ لِدُلُوكِ الشَّمْسِ إِلَىٰ غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ ۖ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا
നീ നമസ്കാരം നിലനിര്‍ത്തുക-സൂര്യന്‍ തെറ്റിയത് മുതല്‍ രാവ് ഇരുട്ട് മൂടുന്നതുവരെ, പ്രഭാതത്തിലെ വായനയും പതിവാക്കുക; നിശ്ചയം, പ്രഭാതത്തിലെ വായന സാക്ഷ്യം വഹിക്കപ്പെടുന്നത് തന്നെയാകുന്നു.
'സൂര്യന്‍ തെറ്റിയത് മുതല്‍' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സൂര്യന്‍ മധ്യത്തി ല്‍ നിന്ന് തെറ്റിയത് മുതല്‍ എന്നാണ്. സൂര്യന്‍ തെറ്റിയത് മുതല്‍ രാവ് ഇരുട്ട് മൂടുന്നതുവ രെ എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് മധ്യാഹ്നത്തില്‍ നിന്ന് തെറ്റിയത് മുതലുള്ള ളുഹ്ര്‍, അസ്വ്ര്‍, മഗ്രിബ്, ഇശാഅ് എന്നീ നാലുനേരത്തെ നമസ്കാരങ്ങളാണ്. പ്രഭാതത്തി ലെ വായന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സുബ്ഹി നമസ്കാരവുമാണ്. 4: 103 ല്‍ പ റഞ്ഞ പ്രകാരം വിശ്വാസികളുടെ സംഘമുള്ളപ്പോള്‍ മാത്രമാണ് നമസ്കാരം കൊണ്ട് ക ല്‍പിച്ചിട്ടുള്ളത്. അതാകട്ടെ20: 14 ല്‍ പറഞ്ഞ പ്രകാരം ദിക്രീ എന്ന ഗ്രന്ഥം നിലനിര്‍ത്തുന്ന തിന് വേണ്ടിയാണ്. 56: 82 ല്‍ പറഞ്ഞ പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാ റുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരായതിനാല്‍ 7: 40 ല്‍ വിവരിച്ച പ്രകാരം അവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരാണ്. അ പ്പോള്‍ 2: 186 ല്‍ വിവരിച്ച പ്രകാരം അവരുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുകയില്ല എ ന്ന് മാത്രമല്ല, ലക്ഷ്യബോധ്യമില്ലാതെയും പ്രജ്ഞയറ്റവരായും ഇവിടെ ജീവിച്ചതിന് പിഴ യായി അവര്‍ക്ക് നരകക്കുണ്ഠമാണ് ലഭിക്കുക.
പ്രവാചകന്‍റെ മക്കാജീവിതത്തിലെ ആദ്യഘട്ടത്തെപ്പോലെത്തന്നെ ഇക്കാലത്ത് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ ഒറ്റപ്പെട്ട വിശ്വാസി 2: 62; 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രഭാതപ്രദോഷങ്ങളില്‍ അദ്ദിക്ര്‍ ആ ത്മാവ് പങ്കെടുത്ത് വായിക്കുകയും സുദീര്‍ഘമായ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുകയും മാനുഷിക ഐക്യം നിലനിര്‍ത്തുന്നതിനുവേണ്ടി അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നാഥനെ സഹായിക്കുകയും 1000 സമുദായങ്ങളില്‍ പെട്ട ജീ വികള്‍ക്ക് ഗുണം കിട്ടുക എന്ന ലക്ഷ്യം വെച്ച് ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ജൈവകൃഷി നടത്തുകയും അതിനുവേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും സഹായിക്കു കയും ചെയ്യേണ്ടതാണ്. കൂടാതെ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അദ്ദിക് ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യുകയും വേണം. 4: 43; 11: 114-115 വിശദീകരണം നോക്കുക.