( ത്വാഹാ ) 20 : 133

وَقَالُوا لَوْلَا يَأْتِينَا بِآيَةٍ مِنْ رَبِّهِ ۚ أَوَلَمْ تَأْتِهِمْ بَيِّنَةُ مَا فِي الصُّحُفِ الْأُولَىٰ

അവര്‍ ചോദിക്കുകയും ചെയ്യുന്നു: എന്താണ് തന്‍റെ നാഥനില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവും ഞങ്ങളിലേക്ക് അവന്‍ കൊണ്ടുവരാത്തത്? മുന്‍ ഏടുകളിലെ വെളിപാട് അവര്‍ക്ക് വന്നുകിട്ടിയിട്ടില്ലെന്നോ? 

21: 24 ല്‍ വിവരിച്ച പ്രകാരം 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥം സത്യവും തെളിവുമായ അദ്ദിക്ര്‍ തന്നെയാണ്. 16: 44 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍ മുഹമ്മദിന് അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥത്തില്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ട്. ദൃഷ്ടാന്തങ്ങള്‍ അവതരിപ്പിക്കു ന്നതുകൊണ്ട് ഒരാളും വിശ്വാസിയാവുകയില്ല എന്ന് ത്രികാലജ്ഞാനിയായ നാഥന്‍ 17: 59-60 ലൂടെ പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യന് അവന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല എന്ന് 53: 39 ലും പറഞ്ഞിട്ടുണ്ട്. 11: 118-119; 16: 89; 18: 103-106 വിശദീകരണം നോക്കുക.