وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ۖ لَا نَسْأَلُكَ رِزْقًا ۖ نَحْنُ نَرْزُقُكَ ۗ وَالْعَاقِبَةُ لِلتَّقْوَىٰ
നിന്റെ കുടുംബാംഗങ്ങളെ നീ നമസ്കാരം കൊണ്ട് കല്‍പ്പിക്കുകയും നീ അതി ന്റെ മേല്‍ സ്ഥിരനിഷ്ഠയുള്ളവനായിരിക്കുകയും ചെയ്യുക; നാം നിന്നോട് ഭ ക്ഷണവിഭവങ്ങളൊന്നും ചോദിക്കുന്നില്ല, നാം തന്നെയാണ് നിനക്ക് ഭക്ഷണ വിഭവങ്ങള്‍ നല്‍കുന്നത്, നല്ല പര്യവസാനം സൂക്ഷ്മാലുക്കള്‍ക്ക് തന്നെയാണ്.
സ്വിദ്ഖായ-സത്യമായ-അദ്ദിക്ര്‍ വന്ന് കിട്ടുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്യുന്നവരാണ് സൂക്ഷ്മാലുക്കള്‍ എന്ന് 39: 33 ലും; അല്ലാഹുവിന്റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് 10: 100 ലും പറഞ്ഞിട്ടുണ്ട്. ഇ ന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ അദ്ദിക്റിനെ സ ത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസിയും അവന്റെ കുടുംബാംഗങ്ങളും 7: 205-206 ല്‍ വിവരിച്ച പ്രകാരമുള്ള പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയുമാണ് സ്വീകരിക്കേണ്ടത്. വിശ്വാസിയാകാത്ത ഫുജ്ജാറുകളുടെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല എന്ന് മാത്രമല്ല, ലക്ഷ്യബോധമില്ലാതെ പ്രജ്ഞയറ്റ് ഇവിടെ ജീവിച്ചതിന് പിഴയായി അവര്‍ക്ക് നരക്കകുണ്ഠം ലഭിക്കുന്നതുമാണ്. 2: 2-5; 9: 53-55; 10: 18; 11: 49 വിശദീകരണം നോക്കുക.