( അന്നഹ്ൽ ) 16 : 44

بِالْبَيِّنَاتِ وَالزُّبُرِ ۗ وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ

-വിശദീകരണങ്ങളും ഏടുകളും കൊണ്ട്, നിന്നിലേക്ക് നാം ഈ അദ്ദിക്ര്‍ അ വതരിപ്പിച്ചിട്ടുള്ളത് അവരിലേക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഒന്ന് നീ മനുഷ്യര്‍ക്ക് വെളിവാക്കുന്നതിന് വേണ്ടിയും, അവര്‍ ആലോചിച്ച് മറ്റുള്ളവരി ലേക്ക് പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയുമാകുന്നു. 

എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കിയിട്ടുള്ള ഗ്രന്ഥം അദ്ദിക്ര്‍ തന്നെയാണ്. 5: 48 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍ മുഹമ്മദിന് അവതരിപ്പിച്ചിട്ടുള്ള അദ്ദിക്ര്‍ മുമ്പ് വന്നിട്ടു ള്ള 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്ത് സൂക്ഷിക്കുന്നതുമാണ്. അതില്‍ 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ട് എന്ന് 98: 2-3 ല്‍ പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനമായ അദ്ദിക്റില്‍ എല്ലാ ഓരോ കാര്യവും വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് എന്ന് 16: 89 ലും, അത് ഉറപ്പ് നല്‍കുന്ന സത്യം തന്നെയാ ണ് എന്ന് 56: 95; 69: 51 എന്നീ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. യുക്തിനിര്‍ഭരമായ അദ്ദിക് ര്‍ സര്‍വ്വലോകര്‍ക്കുമുള്ള ഒരു ഉണര്‍ത്തലാണ് എന്ന് 3: 58 ലും 6: 90 ലും പറഞ്ഞിട്ടുണ്ട്. 

ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ പ്രപഞ്ചം അതി ന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമാണ്. ലോകര്‍ക്ക് അത് എത്തിച്ച് കൊടുത്തുകൊണ്ട് മനുഷ്യര്‍ക്ക് അവരവരെ തിരിച്ചറിയാനും ജീവിതലക്ഷ്യം തിരിച്ചറിയാനും സഹായിക്കുകവഴി മാനുഷിക ഐക്യം നടപ്പില്‍ വരുത്താനും തീവ്രവാദം, രക്തച്ചൊരിച്ചില്‍ തുടങ്ങിയ നശീകരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന് ശാന്തി യും സമാധാനവും നിലനിര്‍ത്താനും സാധിക്കുന്നതാണ്. കൂടാതെ 1000 സമുദായങ്ങളി ല്‍ പെട്ട ജീവികളുടെ ക്ഷേമവും ഐശ്വര്യവും മുന്‍നിര്‍ത്തിക്കൊണ്ട് ജൈവകൃഷി ചെയ്യു കയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്യുന്നതിന് അദ്ദിക്ര്‍ കൊണ്ട് മനുഷ്യ രെ പ്രേരിപ്പിക്കാനും സാധിക്കുന്നതാണ്. 7: 176; 59: 21 എന്നീ സൂക്തങ്ങളും അവസാനിക്കുന്നത് അവര്‍ ആലോചിച്ച് പ്രതിഫലിപ്പിക്കുന്നതിന് വേണ്ടി എന്ന ആശയത്തോടുകൂടിയാണ്. 4: 163; 6: 59; 25: 33-34 വിശ ദീകരണം നോക്കുക.