( അമ്പിയാഅ് ) 21 : 17

لَوْ أَرَدْنَا أَنْ نَتَّخِذَ لَهْوًا لَاتَّخَذْنَاهُ مِنْ لَدُنَّا إِنْ كُنَّا فَاعِلِينَ

നാം ഒരു തമാശ തെരഞ്ഞെടുക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നമ്മില്‍ നിന്ന് ത ന്നെ നാം അത് തെരഞ്ഞെടുക്കുമായിരുന്നു, നിശ്ചയം നാം എന്തും പ്രവര്‍ത്തി ക്കുന്നവന്‍ തന്നെയുമാകുന്നു.

 6: 165 ല്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തില്‍ സൃഷ്ടിച്ചിട്ടുള്ള മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് അവരവര്‍ക്ക് നല്‍കപ്പെട്ടതില്‍ അവരെ പരീക്ഷിക്കുന്നതിന് വേണ്ടി യാണ്. നിഷ്പക്ഷവാനായ നാഥനുതന്നെ ഒരാളെയും വിശ്വാസിയാക്കാന്‍ സാധിക്കുകയി ല്ല എന്നിരിക്കെ 6: 104; 10: 108; 39: 41 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ഉറപ്പ് നല്‍കുന്ന സത്യമായ അദ്ദിക്ര്‍ കൊണ്ട് ഓരോരുത്തരുടെയും വിധി സ്വയം തന്നെ തീരുമാനിക്കേണ്ടതാണ്. 3: 102 ല്‍ വിവരിച്ച പ്രകാരം വിശ്വാസി അദ്ദി ക്ര്‍ ഉപയോഗപ്പെടുത്തി തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റുന്നതും, 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള തന്‍റെ വിധി 83: 18 ല്‍ പറ ഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയീന്‍ പട്ടികയിലേക്ക് മാറ്റുന്നതുമാണ്. ഇന്ന് ലോകത്ത് ഒരിടത്തും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ വിശ്വാസി അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പി ച്ചുകൊണ്ട് മനുഷ്യരുടെ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതാണ്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്ര്‍ കേള്‍ക്കുകയോ അതിനെക്കുറിച്ച് ലോക രോട് പറയുകയോ ഇല്ല. 8: 22 ല്‍ വിവരിച്ച പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താ ത്ത അവര്‍ നാഥന്‍റെ അടുക്കല്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരാണ്. 2: 18, 171; 11: 107-108; 17: 97-98 വിശദീകരണം നോക്കുക.