أَنْزَلَ مِنَ السَّمَاءِ مَاءً فَسَالَتْ أَوْدِيَةٌ بِقَدَرِهَا فَاحْتَمَلَ السَّيْلُ زَبَدًا رَابِيًا ۚ وَمِمَّا يُوقِدُونَ عَلَيْهِ فِي النَّارِ ابْتِغَاءَ حِلْيَةٍ أَوْ مَتَاعٍ زَبَدٌ مِثْلُهُ ۚ كَذَٰلِكَ يَضْرِبُ اللَّهُ الْحَقَّ وَالْبَاطِلَ ۚ فَأَمَّا الزَّبَدُ فَيَذْهَبُ جُفَاءً ۖ وَأَمَّا مَا يَنْفَعُ النَّاسَ فَيَمْكُثُ فِي الْأَرْضِ ۚ كَذَٰلِكَ يَضْرِبُ اللَّهُ الْأَمْثَالَ
അവന് ആകാശത്തുനിന്ന് മഴ വര്ഷിപ്പിച്ചു, താഴ്വരകളിലൂടെ ചാലുകളും തോടുകളും നദികളുമെല്ലാം അവയുടെ വ്യാപ്തിയനുസരിച്ച് ആ വെള്ളവു മായി ഒഴുകുകയായി, അപ്പോള് ആ ഒഴുക്ക് ഉപരിതലത്തില് നുരയും പതയും വഹിച്ചു, ആഭരണങ്ങളും പാത്രങ്ങള് പോലുള്ള വീട്ടുപകരണങ്ങളും മറ്റും ഉ ണ്ടാക്കുന്നതിനുവേണ്ടി ആളുകള് തീയ്യില് ഉരുക്കുന്ന വസ്തുക്കളില് നിന്നും ഇതുപോലുള്ള നുരയുണ്ടാകുന്നു, അപ്രകാരം അല്ലാഹു സത്യത്തെയും മിഥ്യയെയും വിശദീകരിക്കുകയാകുന്നു, അപ്പോള് നുരകള് പെട്ടെന്ന് മായുന്നു, മ നുഷ്യന് ഉപയോഗമുള്ള വസ്തുക്കളാവട്ടെ ഭൂമിയില് അവശേഷിക്കുന്നു, അപ്ര കാരമാണ് അല്ലാഹു ഉപമകള് ഉദാഹരിക്കുന്നത്.
ഇവിടെ പ്രവാചകന് ദിവ്യസന്ദേശമായി ലഭിക്കുന്ന നാഥന്റെ ഏറ്റവും വലിയ അ നുഗ്രഹമായ അദ്ദിക്റിനെയാണ് അനുഗ്രഹമായ മഴയോട് ഉപമിച്ചിരിക്കുന്നത്. വെള്ളം വഹിച്ചുകൊണ്ട് ഒഴുകുന്ന നദികളോടും തോടുകളോടും ഉപമിച്ചിരിക്കുന്നത്, അത് ലോകര് ക്ക് എത്തിച്ചുകൊണ്ടിരിക്കുന്ന പ്രവാചകനേയും വിശ്വാസികളെയുമാണ്. വിശ്വാസികളു ടെ ശത്രുക്കളായ കപടവിശ്വാസികളെയും അവരെ പിന്പറ്റുന്ന വഴിപിഴച്ച ഭൂരിപക്ഷ ജന തയെയുമാണ് മലവെള്ളം വരുമ്പോള് മുകളില് പൊങ്ങിക്കിടക്കുന്ന നുരയോടും പതയോ ടും ഉപമിച്ചിരിക്കുന്നത്. അതുപോലെ ആഭരണങ്ങള് ഉരുക്കുമ്പോഴും പാത്രങ്ങള് ഉണ്ടാക്കുമ്പോഴും അതില് നിന്ന് കുറച്ചുസമയം നുരയും പതയുമല്ലാതെ മറ്റൊന്നും കാണാന് സാ ധ്യമല്ലാത്തവിധം മാലിന്യങ്ങള് നുരഞ്ഞുപൊന്തുക സ്വാഭാവികമാണ്. നുരയും പതയും നശിക്കുകയും, വെള്ളവും തങ്കവും പോലെ മനുഷ്യര്ക്ക് ഉപകാരപ്രദമായവ ബാക്കിയാവുകയും ചെയ്യും. മലവെള്ളത്തില് കാണപ്പെടുന്ന നുരയും പതയും പോലുള്ള കപടവിശ്വാസികളുടെ കൂട്ടം മാത്രമാണ് ഇന്ന് പ്രവാചകന്റെ ജനതയില് എവിടെയും കാണാന് സാധിക്കുക.
14: 28-30 ല് വിവരിച്ച പ്രകാരം ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിനെ നി ഷേധമാക്കി മാറ്റിമറിച്ച് 29 കള്ളവാദികളും കപടവിശ്വാസികളും അവരുടെ അനുയായിക ള്ക്ക് ബോറന്മാരുടെ വീടായ നരകക്കുണ്ഠം അനുവദനീയമാക്കി കൊടുത്തിരിക്കുന്നു. 9: 28, 95, 125 സൂക്തങ്ങളില് വിവരിച്ച പ്രകാരം മാലിന്യമായ അവര്ക്ക് അദ്ദിക്ര് മാലിന്യത്തി നുമേല് മാലിന്യമല്ലാതെ വര്ധിപ്പിക്കുകയില്ല. മിഥ്യാവാദികളായ ഫുജ്ജാറുകള് മിഥ്യ പിന്പറ്റുന്നവരും അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് അവരുടെ ഭക്ഷണമാക്കിയവരുമാണ്. 2: 119; 10: 108; 39: 41, 69, 75 തുടങ്ങി 256 സൂക്തങ്ങളില് പറഞ്ഞ സത്യമായ അദ്ദിക്റിനെ 7: 8-9 ല് വിവരിച്ച പ്രകാരം അവര് ഇഹലോകത്തുവെച്ച് ത്രാസായി ഉപയോഗപ്പെടുത്താത്തതിനാല് സത്യം കൊണ്ട് വിധികല്പിക്കുന്ന ദിവസം മിഥ്യാവാദികളായ അവരുടെ പ്രവര്ത്തനങ്ങളെല്ലാം നഷ്ടപ്പെട്ടതായിരിക്കുമെന്ന് 40: 78 ല് പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന് ഒരാളെയും സ്വര്ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. അവര് കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥമാണ് കാഫിറുകളും അക്രമികളുമായ അവര്ക്കെതിരെ വാദിച്ച്, സാക്ഷിനിന്ന് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്ന ത്. 4: 91; 10: 24; 11: 118-119 വിശദീകരണം നോക്കുക.