( അമ്പിയാഅ് ) 21 : 47

وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلَا تُظْلَمُ نَفْسٌ شَيْئًا ۖ وَإِنْ كَانَ مِثْقَالَ حَبَّةٍ مِنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَاسِبِينَ

വിധിദിവസം നീതിയുടെ ത്രാസ്സ് നാം സ്ഥാപിക്കുന്നതുമാണ്, അപ്പോള്‍ ഒരു ആത്മാവും ഒരുനിലക്കും അനീതി കാണിക്കപ്പെടുകയില്ല; ഒരാളുമായി ബ ന്ധപ്പെട്ട ഒരു കടുകുമണിത്തൂക്കത്തോളമുള്ള കാര്യമാണെങ്കിലും ശരി, നാം അത് കൊണ്ടുവരുന്നതുമാണ്, വിചാരണ നടത്താന്‍ നാം തന്നെ ഏറ്റവും മ തിയായവനുമാണ്.

ഈ സൂക്തത്തിലും 17: 35 ലും പറഞ്ഞ നീതിയുടെ ത്രാസ്സ് അദ്ദിക്ര്‍ തന്നെയാണ്. 17: 13-15 ല്‍ വിവരിച്ച പ്രകാരം ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേ ഖ ഒരു പ്രകാശിക്കുന്ന തുറന്ന ഗ്രന്ഥമായി പുറത്തെടുത്തുകൊടുത്ത് ഓരോരുത്തരെ ക്കൊണ്ടും വായിപ്പിച്ചിട്ടാണ് അവരുടെ വിചാരണ നടത്തുക. ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ അവരുടെ ഗ്രന്ഥം വായിക്കുമ്പോള്‍ "ഓ ഞങ്ങളുടെ നാശം! ഇതെന്തൊരു ഗ്രന്ഥമാണ്! ചെറുതോ വലുതോ ആയ ഒന്നും തന്നെ ഇതില്‍ കൊത്തിവെക്കാതെ വിട്ടുപോയിട്ടില്ല ല്ലോ" എന്ന് കേഴുന്നതാണെന്ന് 18: 49 ല്‍ വിവരിച്ചിട്ടുണ്ട്. 2: 284; 3: 199; 11: 101 വിശദീക രണം നോക്കുക.