وَمَا ظَلَمْنَاهُمْ وَلَٰكِنْ ظَلَمُوا أَنْفُسَهُمْ ۖ فَمَا أَغْنَتْ عَنْهُمْ آلِهَتُهُمُ الَّتِي يَدْعُونَ مِنْ دُونِ اللَّهِ مِنْ شَيْءٍ لَمَّا جَاءَ أَمْرُ رَبِّكَ ۖ وَمَا زَادُوهُمْ غَيْرَ تَتْبِيبٍ
നാം അവരോട് അക്രമം ചെയ്തിട്ടില്ല,എന്നാല്‍ അവര്‍ അവരുടെ ആത്മാവിനോട് തന്നെ അക്രമം പ്രവര്‍ത്തിക്കുന്നവരായിരുന്നു, അങ്ങനെ നിന്റെ നാഥ ന്റെ കല്പന വന്നപ്പോള്‍ അവര്‍ അല്ലാഹുവിനെക്കൂടാതെ വിളിച്ചുപ്രാര്ത്ഥിച്ചുകൊണ്ടിരുന്ന അവരുടെ ഇലാഹുകള്ക്കൊന്നും അവരെ ഒട്ടും തുണക്കാ നായില്ല-അവ നാശമല്ലാതെ അവര്‍ക്ക് വര്ദ്ധിപ്പിക്കുകയുമുണ്ടായില്ല.
4: 40 ല്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തില്‍ വെച്ചുതന്നെ അദ്ദിക്ര്‍ പഠിപ്പിക്കുകവഴി ഓരോ ആത്മാവിനും നിഷ്പക്ഷവാനായ നാഥന് അതിന്റെ തെമ്മാടിത്തരവും അതിന്റെ സൂക്ഷ്മതയും നല്കുകയുണ്ടായി. 4: 163 ല്‍ വിവരിച്ച പ്രകാരം വിവിധ കാലങ്ങളിലായി നാഥന് അവന്റെ 313 പ്രവാചകന്മാരിലൂടെ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാകാലത്തുമുള്ള ദേഹേച്ഛ പിന്‍പറ്റുന്ന കപടവിശ്വാസികള്‍ 7: 156-157 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റി നെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് അവരുടെ അനുയായികള്‍ക്ക് ജീവിതഭാരം വ ര്‍ധിപ്പിക്കുന്ന തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ മെനഞ്ഞെടുത്തുണ്ടാക്കി. 4: 118 ല്‍ വിവരിച്ച പ്രകാരം എല്ലാ കാലത്തുമുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമാ ണ് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുക.
17: 13-14 ല്‍ വിവരിച്ച പ്രകാരം എല്ലാ ഓരോ മനുഷ്യന്റെയും കര്‍മരേഖ അവന്റെ പിരടിയില്‍ ബന്ധിച്ചിട്ടുണ്ട്. വിധിദിവസം അത് ഒരു തുറന്ന പ്രകാശിക്കുന്ന പുസ്തകമാ യി പുറത്തെടുത്ത് കൊടുത്ത് ഓരോരുത്തരും വായിച്ച് അവരുടെ വിചാരണ സ്വയം നടത്തുകയാണ് ചെയ്യുക. 18: 49 ല്‍, അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ ഭ്രാന്തന്മാര് അവരുടെ കര്‍മപുസ്തകം വായിച്ചുകൊണ്ട് "ഓ ഞങ്ങളുടെ നാശം! ഇത് എന്തൊ രു പുസ്തകമാണ്? ചെറുതോ വലുതോ ആയ ഒന്നും തന്നെ ഇതില്‍ കൊത്തിവെക്കാ തെ പോയിട്ടില്ലല്ലോ?" എന്ന് കേഴുന്നതാണ്; അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം അവരുടെ കര്‍മരേഖയില്‍ കാണുന്നതാണ്, നിന്റെ നാഥന് ആരോടും അല്പം പോലും അനീ തി കാണിക്കുന്നവനല്ല എന്നും പറഞ്ഞിട്ടുണ്ട്. എല്ലാ സമുദായത്തെയും മുട്ട് കുത്തി നി ല്‍ക്കുന്നതായി നിനക്ക് കാണാം. അവര്‍ അവരുടെ കര്മപുസ്തകത്തിലേക്ക് വിളിക്കപ്പെടുകയും നാഥന് അവരോട് പറയുന്നതുമാണ്: ഇന്നേദിനം നിങ്ങള്‍ പ്രവര്ത്തിച്ചിരുന്നതി നെല്ലാം പ്രതിഫലം നല്കപ്പെടുന്നതാണ്. ഇതാ നമ്മുടെ ഗ്രന്ഥം, അത് നിങ്ങളുടെ മേല്‍ സത്യം പറയുന്നതാണ്. നിശ്ചയം നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെല്ലാം നാം കൊ ത്തിവെച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് 45: 28-29 ലും, അപ്പോള്‍ ഫുജ്ജാറുകളായ കാഫിറുകളോട് 'നിങ്ങളുടെ മേല്‍ നമ്മുടെ സൂക്തങ്ങള്‍ വിവരിച്ച് തന്നിട്ടുണ്ടായിരുന്നില്ലേ? അപ്പോള്‍ നിങ്ങള്‍ എല്ലാം തികഞ്ഞവരെന്ന് അഹങ്കരിച്ചു, നിങ്ങള്‍ ഭ്രാന്തന്മാരായ ഒരു ജ നത തന്നെയായിരുന്നു' എന്ന് പറയപ്പെടുമെന്ന് 45: 31 ലും പറഞ്ഞിട്ടുണ്ട്.
25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ക്രോഡീകരിച്ചിട്ടുണ്ട്. എന്നാല്‍ അറബി ഖുര്ആ ന് വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമാണ്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ദുഷ്ടജീവികള്‍ അന്തിക്രിസ്തുവിന്റെ യും അന്ത്യദിനത്തിന്റെയും വരവിന് ധൃതി കാണിക്കുന്നവരാണ്. 2: 57; 6: 47; 10: 44 വിശദീകരണം നോക്കുക.