(അമ്പിയാഅ്) 21 : 5
بَلْ قَالُوا أَضْغَاثُ أَحْلَامٍ بَلِ افْتَرَاهُ بَلْ هُوَ شَاعِرٌ فَلْيَأْتِنَا بِآيَةٍ كَمَا أُرْسِلَ الْأَوَّلُونَ

അല്ല, അവര്‍ പറയുന്നു: ഇത് പേക്കിനാവുകളാകുന്നു; അല്ല, ഇത് അവന്‍ കെ ട്ടിച്ചമച്ചതാകുന്നു; അല്ല, അവന്‍ ഒരു കവിയാകുന്നു, അപ്പോള്‍ പൂര്‍വ്വികരിലേക്ക് അയക്കപ്പെട്ടതുപോലെയുള്ള ഒരു ദൃഷ്ടാന്തം അവന്‍ നമുക്ക് കൊണ്ടുവരട്ടെ. 

നാഥനില്‍ നിന്നുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ പേക്കിനാവുകളാണെന്നും അല്ല, മുഹമ്മദ് കെട്ടിച്ചമച്ച് പറയുന്നതാണെന്നും കവിതയാണെന്നുമെല്ലാമാണ് കാ ഫിറുകള്‍ ആരോപിച്ചിരുന്നത്. അവരുടെ ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ട് 36: 69 ല്‍, നാം അവനെ കവിത പഠിപ്പിച്ചിട്ടില്ല, കവിയായിരിക്കുക എന്നത് അ വന് യോജിച്ചതുമല്ല, ഇത് ഒരുഉണര്‍ത്തലും വ്യക്തമായ വായനയുമല്ലാതെയല്ല എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ ഏതുകാലത്ത് പറഞ്ഞാലും എഴുതിയാലും അത് പേക്കിനാവുകളാണ്, പുത്തന്‍വാദമാണ്, ദുര്‍വ്യാഖ്യാനമാണ് എന്നെല്ലാമാണ് കഴുത ഭാരം വഹിക്കുന്നതുപോലെ ആശയമില്ലാതെ ഗ്രന്ഥം വഹിക്കു ന്ന അക്രമികളായ ജനത ആരോപിക്കുക. അത് പറയുന്ന വിശ്വാസിയെക്കുറിച്ച് തീവ്രവാദിയാണ്, ഭ്രാന്തനാണ്, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവനാണ് എന്നും മറ്റും അവര്‍ ആരോപിക്കുന്നതാണ്. കപടവിശ്വാസികളെയും അവരെ അന്ധമായി പിന്‍പറ്റുന്ന ജനതയെയും 7: 176 ല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കി ലും മാറ്റം വരാത്ത പട്ടിയോട് ഉപമിച്ചിരിക്കുന്നത് അതുകൊണ്ടാണ്. അവര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണ് 2: 85 ലൂടെ വാഗ്ദത്തം ചെയ്തിട്ടുള്ളത്. 10: 38; 12: 44; 20: 128 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!