( അമ്പിയാഅ് ) 21 : 70

وَأَرَادُوا بِهِ كَيْدًا فَجَعَلْنَاهُمُ الْأَخْسَرِينَ

അവര്‍ അവനെ നശിപ്പിക്കാനുള്ള തന്ത്രം മെനഞ്ഞു, എന്നാല്‍ നാം അവരെ യെല്ലാം നഷ്ടപ്പെട്ടവരാക്കിമാറ്റി.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ 3: 21-22 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്മാരുടെ പേരുവെച്ച് സത്യമായ അദ്ദിക്റിന് വിരുദ്ധമായ ജീവിതം ന യിച്ച് ജനമധ്യത്തില്‍ അവരെ കൊല്ലാതെ കൊല്ലുന്നവരാണ്. മിഥ്യാവാദികളായ ഇക്കൂട്ടര്‍ 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. മസീഹുദ്ദജ്ജാലിനെ ആദ്യം നബിയാ യും പിന്നെ നാഥനായിത്തന്നെയും അംഗീകരിക്കുന്ന ഇവര്‍ ഈസാ രണ്ടാമതുവന്ന് മ സീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവി ഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുന്നതുമാണ്. 13: 42; 14: 46-47 വിശദീകരണം നോക്കുക.