(അമ്പിയാഅ്) 21 : 9
ثُمَّ صَدَقْنَاهُمُ الْوَعْدَ فَأَنْجَيْنَاهُمْ وَمَنْ نَشَاءُ وَأَهْلَكْنَا الْمُسْرِفِينَ

പിന്നെ അവരോട് ചെയ്ത വാഗ്ദാനങ്ങള്‍ നാം സത്യപ്പെടുത്തി, അങ്ങനെ നാം അവരെയും നാം ഉദ്ദേശിക്കുന്നവരേയും രക്ഷപ്പെടുത്തുകയും അതിര് കവിഞ്ഞവരെ നാം നശിപ്പിക്കുകയും ചെയ്തു.

അവരെയും നാം ഉദ്ദേശിച്ചവരേയും രക്ഷപ്പെടുത്തി എന്ന് പറഞ്ഞത് പ്രവാചകന്മാരേയും വിശ്വാസികളേയും നാം രക്ഷപ്പെടുത്തി എന്നാണ്. സ്രഷ്ടാവിനെ മറന്ന് സൃഷ്ടി എന്ന പരിധിലംഘിച്ച് ജീവിച്ചിരുന്ന ചിന്താശക്തിയില്ലാത്ത ഭ്രാന്തന്മാരെയാണ് നശിപ്പിക്കുക. അങ്ങനെയായിരുന്നു മുന്‍ കാലങ്ങളിലെങ്കി ല്‍ ഇനി പ്രവാചകന്മാരാരും വരാനില്ലാത്തതിനാല്‍ അദ്ദിക്ര്‍ മൂടിവെക്കുന്ന കപടവിശ്വാസികളും അതിനെ തള്ളിപ്പറഞ്ഞു കൊണ്ടിരിക്കുന്ന കാഫിറു കളുമാണ് നശിപ്പിക്കപ്പെടുക. കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരും മസീഹുദ്ദജ്ജാലിന്‍റെ സ്വര്‍ഗ്ഗം സ്വീകരിക്കുന്നവരുമായ തിനാല്‍ അവര്‍ ഈസാ രണ്ടാമത് വരുമ്പോള്‍ ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുകയും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്ത ങ്ങളുടെ കല്‍പ്പന നടപ്പിലാക്കപ്പെടുകയും ചെയ്യും. 10: 103; 12: 109-110; 20: 134-135 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!