( അല്‍ ഹജ്ജ് ) 22 : 38

إِنَّ اللَّهَ يُدَافِعُ عَنِ الَّذِينَ آمَنُوا ۗ إِنَّ اللَّهَ لَا يُحِبُّ كُلَّ خَوَّانٍ كَفُورٍ

നിശ്ചയം വിശ്വാസികളായവരെത്തൊട്ട് അല്ലാഹു പ്രതിരോധിക്കുന്നതാണ്, നി ശ്ചയം അല്ലാഹു കാഫിറായ വഞ്ചകന്മാരായ ഒരാളെയും ഇഷ്ടപ്പെടുകയില്ല.

വഞ്ചകന്മാരെക്കൊണ്ടുദ്ദേശിക്കുന്നത് കപടവിശ്വാസികളാണ്. അവര്‍ അല്ലാഹുവി ന്‍റെയും വിശ്വാസികളുടെയും ശത്രുക്കളാണ്. അതുകൊണ്ട് കപടവിശ്വാസികള്‍ വിശ്വാസികള്‍ക്കെതിരായി നടത്തുന്ന കുതതന്ത്രങ്ങളെ നാഥന്‍ പ്രതിരോധിക്കുമെന്നാണ് സൂ ക്തത്തില്‍ പറഞ്ഞതെങ്കിലും ഇന്ന് അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തി സ്വയം പ്രതിരോധിക്കുകയാണ് വേണ്ടത്. മുഹൈമിനായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ വിശ്വാസി അതിനെ മുറുകെപ്പിടിക്കുകവഴി നാഥനെ മുറുകെപ്പിടിച്ചുകൊണ്ട് നിലകൊള്ളുകയാണ് വേണ്ടത്. അതുതന്നെയാണ് നേരെച്ചൊവ്വെയുള്ള പാതയെന്ന് 5: 48 ല്‍ വിവരിച്ചിട്ടുണ്ട്. 2: 9-10; 3: 110-112; 8: 55; 41: 26-28 വിശദീകരണം നോക്കുക.