(അല്‍ ഹജ്ജ്) 22 : 44
وَأَصْحَابُ مَدْيَنَ ۖ وَكُذِّبَ مُوسَىٰ فَأَمْلَيْتُ لِلْكَافِرِينَ ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ نَكِيرِ

മദ്യന്‍ നിവാസികളും; മൂസായും കളവാക്കപ്പെട്ടിട്ടുണ്ട്, അപ്പോള്‍ ഞാന്‍ കാഫിറുകള്‍ക്ക് അവസരം നല്‍കി, പിന്നെ ഞാന്‍ അവരെ പിടികൂടി, അപ്പോള്‍ എന്‍റെ വിരോധം തീര്‍ക്കല്‍ എങ്ങനെയുണ്ടായിരുന്നുവെന്ന് നോക്കുക.

എല്ലാകാലത്തുമുള്ള ജനത അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരെ തള്ളിപ്പറഞ്ഞ് അവര്‍ അക്രമികളായിത്തീരുമ്പോഴാണ് ആ നാടിനെ അല്ലാ ഹു നശിപ്പിച്ചത്. 2: 99; 9: 67-68 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇന്ന് ലോകത്തെവിടെയുമുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റി നെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുകവഴി തെമ്മാടികളായി മാറിയിരിക്കുകയാണ്. 

ഇനി ഒരു പ്രവാചകന്‍ വരാനില്ല എന്നിരിക്കെ ലോകത്തെല്ലായിടത്തുമുള്ള മനുഷ്യരില്‍ നിന്നുള്ള വിശ്വാസികള്‍ ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുക യും അവിടെയുള്ള ഫുജ്ജാറുകള്‍ അവിടെനിന്ന് പുറത്താക്കപ്പെടുകയും ചെയ്യുന്നതോടെ 9: 28 ല്‍ വിവരിച്ച പ്രകാരം വിശ്വാസികള്‍ക്കുള്ള ലോകവിജ യം സംഭവിക്കുന്നതാണ്. 6: 158 ല്‍ വിവരിച്ച പ്രകാരം വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന അവസാനത്തെ വ്യക്തിയും ഇവിടെനിന്ന് വിട വാങ്ങുന്നതോടെ അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നതാണ്. ഈസാ രണ്ടാമത് വന്നതിന് ശേഷം മസീഹുദ്ദജ്ജാ ലും ഫുജ്ജാറുകളും വധിക്കപ്പെടുന്നതും അതോടുകൂടി ലോകത്ത് മൊത്തം സമാധാനജീവിതം നടപ്പില്‍ വരുന്നതുമാണ്. ശേഷം 11: 44 ല്‍ വിവരിച്ച പ്ര കാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളും ഇന്നത്തെ ഫുജ്ജാറുകളെപ്പോലെ അക്രമികളും തെമ്മാടികളുമായി മാറുമ്പോഴാണ് അന്ത്യദിനം സംഭവിക്കുക. 4: 158-159; 5: 44-45, 47; 9: 32-33 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!