( അല് മുഅ്മിനൂന് ) 23 : 28
فَإِذَا اسْتَوَيْتَ أَنْتَ وَمَنْ مَعَكَ عَلَى الْفُلْكِ فَقُلِ الْحَمْدُ لِلَّهِ الَّذِي نَجَّانَا مِنَ الْقَوْمِ الظَّالِمِينَ
അങ്ങനെ നീയും നിന്റെ കൂടെയുള്ളവരും കപ്പലില് കയറിയിരുന്നുകഴിഞ്ഞാല് അപ്പോള് നീ പ്രാര്ത്ഥിക്കുക: അക്രമികളായ ജനതയില് നിന്ന് ഞങ്ങളെ രക്ഷ പ്പെടുത്തിയ അല്ലാഹുവിനാണ് സ്തുതി,
അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അധികരിച്ച ജിഹാദ് ചെയ്യാനാണ് ഇന്ന് അദ്ദിക്റിനെ സത്യപ്പെടുത്തു ന്ന വിശ്വാസി 9: 73; 25: 52; 66: 9 സൂക്തങ്ങളിലൂടെ കല്പിക്കപ്പെട്ടിട്ടുള്ളത്. 1: 7; 10: 85-86; 11: 41 വിശദീകരണം നോക്കുക.