( അല് ഖസസ് ) 28 : 17
قَالَ رَبِّ بِمَا أَنْعَمْتَ عَلَيَّ فَلَنْ أَكُونَ ظَهِيرًا لِلْمُجْرِمِينَ
അവന് പറഞ്ഞു: എന്റെ നാഥാ, നീ എന്റെമേല് അനുഗ്രഹം ചൊരിഞ്ഞിരിക്കെ ഇനി ഞാന് ഒരിക്കലും ഭ്രാന്തന്മാരെ സഹായിക്കുന്നവന് ആവുകയില്ല.
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളും ആത്മാവിന്റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാനുള്ള 2: 2-3 ല് വി വരിച്ച പരിശുദ്ധമായ ഗ്രന്ഥം ഏതാണെന്ന് തിരിച്ചറിയാത്തവരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. അവര് തന്നെയാണ് 7: 40; 26: 99; 32: 12, 22; 34: 32 തുടങ്ങി 52 സൂക്തങ്ങളില് പറഞ്ഞ ഭ്രാന്തന്മാര്. മാലിന്യമായ അവരെ നാഥന് ശുദ്ധീകരിക്കുകയില്ല എന്ന് 9: 28, 95 ലും പറഞ്ഞിട്ടുണ്ട്. 1: 7; 8: 48; 25: 29-31 വിശദീകരണം നോക്കുക.