( അല്‍ ഖസസ് ) 28 : 83
تِلْكَ الدَّارُ الْآخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِي الْأَرْضِ وَلَا فَسَادًا ۚ وَالْعَاقِبَةُ لِلْمُتَّقِينَ
പരലോകഭവനമാകട്ടെ, അത് നാം നല്‍കുക ഭൂമിയില്‍ ഔന്നിത്യമോ നാശമോ ആഗ്രഹിക്കാത്തവരാരോ അവര്‍ക്കാണ്, നല്ല പരിണിതി സൂക്ഷ്മാലുക്കള്‍ക്ക് തന്നെയാണ്.
5: 48 ല്‍ വിവരിച്ച പ്രകാരം മുഹൈമിനായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുന്നവന് അല്ലാഹുവിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ മനസ്സിലാക്കി ജീവിതലക്ഷ്യം പൂവണിയിക്കുന്നവര്‍ മാത്രമാണ് അല്ലാഹുവിനെ ഹൃദയത്തില്‍ സൂ ക്ഷിച്ച് ജീവിക്കുന്നവരും അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവരും എന്ന് 16: 128 ല്‍ പറഞ്ഞിട്ടുണ്ട്. 11: 49; 20: 132; 39: 33-34 വിശദീകരണം നോക്കുക.