( അന്‍കബൂത്ത് ) 29 : 24

فَمَا كَانَ جَوَابَ قَوْمِهِ إِلَّا أَنْ قَالُوا اقْتُلُوهُ أَوْ حَرِّقُوهُ فَأَنْجَاهُ اللَّهُ مِنَ النَّارِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يُؤْمِنُونَ

അപ്പോള്‍ അവന്‍റെ ജനതയുടെ മറുപടി ആകാതിരുന്നില്ല, നിങ്ങള്‍ അവനെ കൊന്നുകളയുക, അല്ലെങ്കില്‍ അവനെ കരിച്ചുകളയുക എന്ന് പറയുകയല്ലാ തെ, അപ്പോള്‍ അല്ലാഹു അവനെ ആ 'തീ'യില്‍ നിന്ന് രക്ഷപ്പെടുത്തി, നിശ്ചയം അതില്‍ വിശ്വാസികളായ ഒരു ജനതക്ക് പാഠങ്ങള്‍ തന്നെയുണ്ട്.

ത്രികാലജ്ഞാനിയായ നാഥന്‍ ഇബ്റാഹീമിനെ തീക്കുണ്ഠത്തില്‍ എറിയിച്ചതും അതില്‍ നിന്ന് രക്ഷപ്പെടുത്തിയതും എക്കാലത്തുമുള്ള വിശ്വാസികളെ ഏതുതരം വിപ ത്തുകളില്‍ നിന്നും അപ്രകാരമാണ് രക്ഷപ്പെടുത്തുക എന്ന് പഠിപ്പിക്കുന്നതിന് വേണ്ടി യാണ്. 5: 48 ല്‍ മുഹൈമിന്‍-കാത്തുസൂക്ഷിക്കുന്നത്-എന്ന് വിശേഷിപ്പിക്കപ്പെട്ടുള്ള അ ദ്ദിക്റിനെ മുറുകെപ്പിടിച്ചവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101; 4: 175 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 10: 103; 21: 68-69, 88; 30: 47 വിശദീകരണം നോക്കുക.