مَثَلُ مَا يُنْفِقُونَ فِي هَٰذِهِ الْحَيَاةِ الدُّنْيَا كَمَثَلِ رِيحٍ فِيهَا صِرٌّ أَصَابَتْ حَرْثَ قَوْمٍ ظَلَمُوا أَنْفُسَهُمْ فَأَهْلَكَتْهُ ۚ وَمَا ظَلَمَهُمُ اللَّهُ وَلَٰكِنْ أَنْفُسَهُمْ يَظْلِمُونَ
ഭൗതിക ജീവിതത്തില് അവര് ചെലവഴിക്കുന്നതിന്റെ ഉപമ അതിശൈത്യമുള്ള ഒരു കാറ്റിന്റെ ഉപമ പോലെയാണ്, തങ്ങളോടുതന്നെ അക്രമം പ്രവര്ത്തിച്ച ഒരു ജനതയുടെ കൃഷിയിടത്തെ അത് ബാധിക്കുകയും അങ്ങനെ അതിനെ നശിപ്പിക്കുകയും ചെയ്തു; അല്ലാഹു അവരോട് അക്രമം പ്രവര്ത്തിച്ചിട്ടില്ല, എന്നാല് അവര് അവരുടെ ആത്മാവിനോട് തന്നെയാണ് അക്രമം പ്രവര്ത്തിച്ചുകൊണ്ടിരുന്നത്.
യഥാര്ത്ഥത്തില് നാലാം ഘട്ടമായ ഐഹിക ജീവിതം ഏഴാം ഘട്ടത്തിലേക്കുവേണ്ട സ്വര്ഗം ഇവിടെ പണിയാനുള്ളതാണ്. എന്നാല് ഗ്രന്ഥം നല്കപ്പെട്ടവരില് ആയിരത്തില് ഒന്നായ വിശ്വാസികള് മാത്രമേ അവരുടെ ജീവിതം അദ്ദിക്റിനനുസരിച്ച് ക്രമപ്പെടുത്തുകയുള്ളൂ. എന്നാല് ആത്മാവിന്റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാനുള്ള അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകള് ദേഹേച്ഛക്കും ഐഹികലോക ജീവിതത്തിനും പ്രാധാന്യം കൊടുക്കുന്ന ലക്ഷ്യബോധം നഷ്ടപ്പെട്ടവരും പ്രജ്ഞയറ്റവരുമാണ്. അവര്ക്ക് നരകമാണല്ലോ ലഭിക്കാനുള്ളത് എന്നതിനാല് നിഷ്പക്ഷവാനായ നാഥന് ഇഹത്തില് അവര്ക്ക് കൂടുതല് സമൃദ്ധികള് നല്കിയിരിക്കുകയാണ്. എന്നാല് അത് അവര്ക്ക് പരീക്ഷണമാണ്. അവര് അവസാനം പരലോകത്തേക്കുവേണ്ടി ഒന്നും സമ്പാദിക്കാതെ നരകം സമ്പാദിച്ചുകൊണ്ട് ജീവന് വെടിയുന്നതുമാണ്. 18: 103-104 ല് പ്രവാചകനോട് ചോദിക്കാന് കല്പിക്കുന്നു: പ്രവൃത്തികള് മുഴുവന് പാഴായിപ്പോയവര് ആരാണെന്ന് നാം നിങ്ങള്ക്ക് വിവരം പറഞ്ഞുതരട്ടെയോ, ഇ ഹത്തില് അവരുടെ പ്രയത്നങ്ങള് യഥാര്ത്ഥ വഴിയില്നിന്ന് പിഴച്ചുപോയവരാണ്, എന്നാല് അവര് ഉത്പാദിപ്പിക്കുന്നത് നല്ലതാണെന്ന് അവര് കണക്കുകൂട്ടുകയും ചെയ്യുന്നു എന്നും; 18: 105 ല്, അക്കൂട്ടരാണ് തങ്ങളുടെ നാഥന്റെ സൂക്തങ്ങള് മൂടിവെച്ചവരും തങ്ങളുടെ നാഥനെ കണ്ടുമുട്ടി ഉത്തരം പറയണമെന്ന വസ്തുത മറന്നവരും, അപ്പോള് അവരുടെ പ്രവര്ത്തനങ്ങളെല്ലാം നിഷ്ഫലമായി, വിധിദിവസം അവര്ക്ക് ത്രാസില് തൂക്കം ലഭിക്കുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. ആപത്തുകളെല്ലാം മനുഷ്യരുടെ കരങ്ങള് പ്രവര്ത്തി ച്ചതിന്റെ അനന്തരഫലങ്ങളാണെന്ന് 30: 41 ല് പറഞ്ഞിട്ടുണ്ട്. 'അല്ലാഹു അവരോട് അക്രമം കാണിച്ചിട്ടില്ല, അവര് അവരുടെ ആത്മാവിനോട് തന്നെയാണ് അക്രമം പ്രവര്ത്തിച്ചത്' എന്ന് പറഞ്ഞതിന്റെ വിവക്ഷ നിഷ്പക്ഷവാനായ നാഥന് എന്താണ് ജീവിതലക്ഷ്യം, ആരാണ് അക്രമികള്, ആരാണ് സൂക്ഷ്മത കൈക്കൊള്ളുന്നവര് എന്നെല്ലാം വിശദീകരിക്കുന്ന അദ്ദിക്ര് നല്കിയിട്ടുണ്ട്. അതുകൊണ്ട് അവരവര് സൂക്ഷ്മത കൈക്കൊള്ളുന്ന വിശ്വാസികളാണോ അതോ അക്രമികളാണോ എന്ന് ത്രാസ്സായ അദ്ദിക്ര് ഉപയോഗപ്പെടുത്തി വിലയിരുത്തല് ഓരോരുത്തരുടേയും ബാധ്യതയാണ്. 2: 57, 266; 4: 79; 11: 17-19 വിശദീകരണം നോക്കുക.