إِنَّ الَّذِينَ كَفَرُوا لَنْ تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلَا أَوْلَادُهُمْ مِنَ اللَّهِ شَيْئًا ۖ وَأُولَٰئِكَ أَصْحَابُ النَّارِ ۚ هُمْ فِيهَا خَالِدُونَ
നിശ്ചയം കാഫിറുകളായവര്‍, അവരുടെ സമ്പത്തുകളോ അവരുടെ സന്താന ങ്ങളോ അല്ലാഹുവില്‍നിന്ന് അവരെത്തൊട്ട് ഒരുവിധത്തിലും ഉപകാരപ്പെടുക യില്ല, അക്കൂട്ടര്‍ നരകത്തിന്‍റെ സഹവാസികളും അവര്‍ അതില്‍ നിത്യവാസികളുമാകുന്നു.
ഇവിടെപ്പറഞ്ഞ കാഫിറുകള്‍ അദ്ദിക്ര്‍ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യു ന്ന 3: 10 ല്‍ പറഞ്ഞ കാഫിറുകള്‍ തന്നെയാണ്. അല്ലാഹുവിന്‍റെ ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്ര്‍ കിട്ടിയിട്ട് മൂടിവെച്ചവരായതിനാല്‍ അല്ലാഹുവിന്‍റെ കോപത്തിനും ശാ പത്തിനും ഇരയായവരാണവര്‍. ആത്മാവിന്‍റെ ഉടമയായ അല്ലാഹുവിനെ വിസ്മരിച്ച് ജീ വിക്കുന്നതിനാല് അവരുടെ സമ്പത്തോ സന്താനങ്ങളോ ഒന്നും തന്നെ ഇഹത്തിലും പരത്തിലും അവര്‍ക്ക് ഉപകാരപ്പെടുകയില്ല, അവര്‍ മരണത്തോടുകൂടി നരകത്തില്‍ പോകുന്നവരു മാ ണ്. 45: 7 ല്‍, കുറ്റവാളികളായ കളവ് കെട്ടിച്ചമക്കുന്ന എല്ലാഒരുത്തനും നാശം എ ന്നും; 45: 8 ല്‍, അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ അവന് വിശദീകരിച്ച് കൊടുക്കപ്പെട്ടാല്‍ അത് കേള്‍ക്കാത്ത വിധം അവന്‍ അകന്നുപോകുന്നു, അപ്പോള്‍ അവന് വേദനാജനകമായ ശി ക്ഷകൊണ്ട് 'സന്തോഷവാര്‍ത്ത'അറിയിക്കുക എന്നും; 45: 9 ല്‍, നമ്മുടെ സൂക്തങ്ങളില്‍ നിന്ന് അവന് എന്തെങ്കിലും അറിയുമെങ്കില്‍ അവന്‍ അതിനെ പരിഹാസമായി തെരഞ്ഞെടുക്കുന്നു, അക്കൂട്ടര്‍ക്ക് നിന്ദ്യമായ ശിക്ഷയാണുള്ളത് എന്നും; 45: 10 ല്‍, അവര്‍ക്ക് മരണശേഷം നരകഗര്‍ത്തവുമുണ്ട്, അവര്‍ സമ്പാദിച്ചതും അല്ലാഹുവിനെക്കൂടാതെ സംരക്ഷക രെയും സഹായികളെയും തെരെഞ്ഞെടുത്തതും അവര്‍ക്ക് ഉപകാരപ്പെടുകയില്ല, അവര്‍ ക്ക് വേദനാജനകമായ ശിക്ഷയാണുള്ളത് എന്നും പറഞ്ഞതിനുശേഷം 45: 11 ല്‍, ഇതാണ് സന്മാര്‍ഗം, ആരാണോ തങ്ങളുടെ നാഥന്‍റെ സൂക്തങ്ങള്‍ മൂടിവെച്ചത്, അവര്‍ക്ക് വേദനാജനകവും മാലിന്യവുമായ ശിക്ഷയാണുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. മാലിന്യമായ കപടവിശ്വാസികള്‍ക്കും അവരുടെ അനുയായികളായ മുശ്രിക്കുകള്‍ക്കും അദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് 9: 28, 95, 125 സൂക്തങ്ങളില്‍ ഫു ജ്ജാറുകള് വായിച്ചിട്ടുണ്ട്. അല്ലാഹുവിന്‍റെ പേരിലല്ലാതെ നീക്കിവെക്കപ്പെട്ട ഭക്ഷണസാധനങ്ങളും പന്നിമാംസവും മാലിന്യവും കാപട്യമുളവാക്കുന്നതുമാണ് എന്ന് 6: 145 ല്‍ വാ യിക്കുന്ന ഇക്കൂട്ടര്‍ തന്നെയാണ് പ്രവാചകന്‍റെയും മഹാത്മാക്കളുടെയും നേര്‍ച്ചവഴിപാടുകള്‍ നടത്തുന്നതില് മുന്‍പന്തിയിലുള്ളത്. 47: 1 ല്‍, അല്ലാഹുവിന്‍റെ മാര്‍ഗമായ അദ്ദി ക്റിനെ മൂടിവെക്കുകയും അതില്‍ നിന്ന് ജനങ്ങളെ തടയുകയും ചെയ്തവരുടെ പ്രവര് ത്തനങ്ങള് വഴിപിഴച്ചുപോയി എന്ന് പറഞ്ഞിട്ടുണ്ട്. 3: 90-91; 9: 55, 85 വിശദീകരണം നോ ക്കുക.