( ആലിഇംറാന്‍ ) 3 : 139

وَلَا تَهِنُوا وَلَا تَحْزَنُوا وَأَنْتُمُ الْأَعْلَوْنَ إِنْ كُنْتُمْ مُؤْمِنِينَ

നിങ്ങള്‍ മനമിടിഞ്ഞവരോ ദുഃഖിക്കുന്നവരോ ആകരുത്, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതര്‍.

5: 48 ല്‍ പറഞ്ഞ പ്രകാരം മുമ്പ് അവതരിപ്പിക്കപ്പെട്ട 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുന്ന വിശ്വാസികള്‍ തന്നെയാണ് ഔന്നിത്യമുള്ളവരും തന്‍റേടമുള്ളവരും. അജയ്യഗ്രന്ഥമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിരിക്കുന്ന കപടവിശ്വാസികളും കുഫ്ഫാറുകളും തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരും നാഥനെ വിസ്മരിച്ചവരുമായതിനാല്‍ നാഥന്‍ അവരെയും വിസ്മരിച്ചിരിക്കുന്നു; അവര്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളത് നരകക്കുണ്ഠാഗ്നിയാണെന്ന് 9: 67-68 സൂക്തങ്ങളില്‍ അവരാണ് വായിച്ചിട്ടുള്ളത്. 2: 256; 3: 79; 9: 33; 16: 33-34 വിശദീകരണം നോക്കുക.