അവന്‍ ഉദ്ദേശിക്കുന്നതുപോലെ ഗര്‍ഭപാത്രങ്ങളില്‍ നിങ്ങളെ രൂപപ്പെടുത്തിയതും അവന്‍ തന്നെയാണ്, അജയ്യനായ യുക്തിജ്ഞനായ അവനല്ലാതെ വേ റെ ഒരു ഇലാഹുമില്ലതന്നെ.
സ്രഷ്ടാവിന്‍റെ ഗുണനാമങ്ങളായ 'ഖാലിഖ്' എന്നാല്‍ ആത്മാവിനെ സൃഷ്ടിച്ചവന്‍ എന്നും 'ബാരിഅ്' എന്നാല്‍ ശരീരത്തെ സൃഷ്ടിച്ചവന്‍ എന്നും 'മുസവ്വിര്‍' എന്നാല്‍ ആത്മാവും ശരീരവും യോജിപ്പിച്ച് രൂപപ്പെടുത്തുന്നവന്‍ എന്നുമാണ് വിവക്ഷ എന്ന് 59: 24 ല്‍ വിവരിച്ചിട്ടുണ്ട്. എല്ലാ മനുഷ്യരെയും (ആത്മാവ്) ആദമിനെ സൃഷ്ടിച്ചപ്പോള്‍ തന്നെ സ്വര്‍ഗത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്. 76: 1 ല്‍, മനുഷ്യനില്‍ അവന്‍ ഓര്‍മ്മിപ്പിക്കപ്പെടാത്ത ഒരു അകാലമായ കാലഘട്ടം കഴിഞ്ഞുപോയിട്ടില്ലെയോ എന്ന് ചോദിച്ചിട്ടുണ്ട്. മനുഷ്യരുടെ ശരീരം മിശ്രിതമായ ബീജത്തില്‍ നിന്ന് വിവിധ ഘട്ടങ്ങള്‍ തരണം ചെയ്ത് ഗര്‍ഭപാത്രത്തില്‍ ആണും പെണ്ണുമായി രൂപപ്പെടുത്തുന്നതും അവന്‍ തന്നെയാണ്. പിതാവിന്‍റെ മുതുകില്‍ സൂക്ഷിച്ചിരുന്ന ആത്മാവിനെ നാലാം മാസത്തില്‍ മലക്കുമുഖേന മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ വളരുന്ന ശിശുവില്‍ ആവാഹിപ്പിക്കുന്നു. ഞങ്ങളെ ഗര്‍ഭപാത്രങ്ങളില്‍ അവന്‍ ഉദ്ദേശിക്കുന്നതുപോലെ രൂപപ്പെടുത്തിയ ഒരുവന്‍ അതീവപരിശുദ്ധന്‍; അവന്‍ എല്ലാ ഓരോ കാര്യത്തിനും കഴിവുള്ളവന്‍ തന്നെയാകുന്നു എന്ന് വിശ്വാസി പ്രപഞ്ചനാഥനെ എപ്പോഴും പ്രത്യേകിച്ച് തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമത്തില്‍ ആത്മാവ് കൊണ്ട് പരിശുദ്ധപ്പെടുത്തേണ്ടതാണ് 2: 28; 7: 205-206; 39: 6; 53: 32 വിശദീകരണം നോക്കുക