وَلَهُ الْحَمْدُ فِي السَّمَاوَاتِ وَالْأَرْضِ وَعَشِيًّا وَحِينَ تُظْهِرُونَ
ആകാശങ്ങളിലും ഭൂമിയിലും അവനുതന്നെയാണ് സ്തുതി, 'ഇശാ'സമയങ്ങ ളിലും മദ്ധ്യാഹ്നസമയങ്ങളിലും.
വിശ്വാസികളുടെ സംഘമുണ്ടെങ്കില്‍ അഞ്ചുനേരത്തെ നമസ്കാരം കൂട്ടമായി നിര്‍ വ്വഹിക്കണമെന്ന് ഈ സൂക്തം പഠിപ്പിക്കുന്നു. എന്നാല്‍ ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ല എന്നതിനാല്‍ പ്രവാചകനോട് 7: 205-206 ല്‍ വിവരിച്ചതുപോലെ നാവുകൊണ്ട് അല്ലാഹ് എന്ന് പറയാതെ വിനീതനായും ഉള്ളിന്‍റെയുള്ളില്‍ നാ ഥനെ ഭയപ്പെട്ടുകൊണ്ടും ആത്മാവുകൊണ്ട് പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും നാഥനെ സ്തുതിക്കാനും പ്രജ്ഞയറ്റവരില്‍ ഉള്‍പ്പെടാതിരിക്കാനുമാണ് കല്‍പിച്ചിട്ടുള്ളത്. ഗ്രന്ഥം കിട്ടുന്നതിന് മുമ്പ് പ്രവാചകന്‍ പ്രജ്ഞയറ്റവരില്‍ പെട്ടവനായിരുന്നു എന്ന് 12: 3 ല്‍ പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെച്ചത് കാരണം ലക്ഷ്യബോധം നഷ്ടപ്പെട്ട കപടവിശ്വാസികളെക്കൊണ്ടും അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തിയിട്ടും ഉണരാത്ത അവരുടെ പ്രജ്ഞയറ്റ അനുയായികളെക്കൊണ്ടുമാണ് നരകക്കുണ്ഠം കുത്തിനിറക്കപ്പെടുക എന്ന് 7: 179 ല്‍ പറഞ്ഞിട്ടുണ്ട്. 2: 2-5; 17: 78; 20: 130-132 വിശദീകരണം നോക്കുക.