( അർറഅദ് ) 13 : 43

وَيَقُولُ الَّذِينَ كَفَرُوا لَسْتَ مُرْسَلًا ۚ قُلْ كَفَىٰ بِاللَّهِ شَهِيدًا بَيْنِي وَبَيْنَكُمْ وَمَنْ عِنْدَهُ عِلْمُ الْكِتَابِ

കാഫിറുകളായവര്‍ പറയുകയും ചെയ്യുന്നു,നീ അയക്കപ്പെട്ടവനൊന്നുമല്ല എന്ന്; നീ പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാ ഹുതന്നെ മതിയായവനാണ്, ആരുടെ പക്കലാണോ വേദപരിജ്ഞാനമുള്ളത് അവനും.

17: 96; 29: 52 എന്നീ സൂക്തങ്ങള്‍ ആരംഭിക്കുന്നത്; പറയുക, എനിക്കും നിങ്ങള്‍ ക്കുമിടയില്‍ സാക്ഷിയായി അല്ലാഹുതന്നെ മതിയായവനാണ് എന്ന ആശയത്തിലാണ്. 36: 14-17 ല്‍, ഒരു നാട്ടിലേക്ക് നിയോഗിക്കപ്പെട്ട മൂന്ന് പ്രവാചകന്‍മാരും അവരോട് പറഞ്ഞു: ഞങ്ങള്‍ നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്‍മാരാണ്. അപ്പോള്‍ ആ ജനത മ റുപടി നല്‍കി: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യരല്ലാതെ മറ്റാരുമല്ല, നിഷ്പക്ഷ വാന്‍ ഒന്നും തന്നെ ഇറക്കിയിട്ടില്ല, നിങ്ങള്‍ കളവുപറയുന്നവരല്ലാതെ മറ്റാരുമല്ല. അ പ്പോള്‍ അവര്‍ പറഞ്ഞു: നിശ്ചയം ഞങ്ങള്‍ നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്‍ മാരാണെന്നും ഞങ്ങളുടെ ബാധ്യത അവന്‍റെ സന്ദേശം വ്യക്തമായി എത്തിച്ചുതരല്‍ മാ ത്രമാകുന്നു എന്നും നമ്മുടെ നാഥന് അറിയാം. 67: 8-9 ല്‍, എല്ലാ പ്രാവശ്യവും കാഫി റുകള്‍ നരകത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ അതിന്‍റെ പാറാവുകാര്‍ അവരോട് ചോ ദിക്കും: നിങ്ങള്‍ക്ക് മുന്നറിയിപ്പുകാര്‍ വന്നിരുന്നില്ലേ? അവര്‍ മറുപടി പറയും: അതെ, തീര്‍ച്ചയായും വന്നിരുന്നു, ഞങ്ങള്‍ അവരെ തള്ളിപ്പറയുന്നവരും നിശ്ചയം അല്ലാഹു ഒ ന്നും തന്നെ ഇറക്കിയിട്ടില്ല, നിങ്ങള്‍ വമ്പിച്ച വഴികേടിലല്ലാതെ അല്ല എന്ന് പറയുന്നവ രുമായിരുന്നു. 67: 10 ല്‍, അവര്‍ സ്വയം പറയുകയും ചെയ്യും: ഓ കഷ്ടം, ഞങ്ങള്‍ അദ്ദിക് ര്‍ കേട്ടിരുന്നുവെങ്കില്‍, അല്ലെങ്കില്‍ ചിന്തിച്ചിരുന്നുവെങ്കില്‍ ഈ കത്തിയാളുന്ന നരകത്തി ന്‍റെ സഹവാസികളില്‍ പെട്ടുപോകുമായിരുന്നില്ലല്ലോ!

നാഥനില്‍ നിന്ന് മുമ്പ് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥത്തിന്‍റെ ആശയം അറിയുന്ന വര്‍ സാക്ഷിയായ അദ്ദിക്ര്‍ അവരുടെ പക്കലുള്ള ഗ്രന്ഥത്തിലുള്ളതിനെ സത്യപ്പെടു ത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണെന്ന് സാക്ഷ്യം വഹിക്കുന്നതാണ്. ഇസ്റാഈ ല്‍ സന്തതികളിലെ പണ്ഡിതന്‍മാര്‍ക്ക് ഈ ഗ്രന്ഥത്തെ അറിയുമെന്നത് ഇവര്‍ക്ക് ഒരു ദൃഷ്ടാന്തമല്ലെയോ എന്ന് 26: 197 ല്‍ ചോദിച്ചിട്ടുണ്ട്. 3: 7-10; 5: 83-85; 6: 19 വിശദീകരണം നോക്കുക.