( സ്വാഫ്ഫാത്ത് ) 37 : 117
وَآتَيْنَاهُمَا الْكِتَابَ الْمُسْتَبِينَ
അവര് രണ്ടുപേര്ക്കും നാം കാര്യങ്ങള് വ്യക്തമാക്കുന്ന ഗ്രന്ഥവും നല്കുകയു ണ്ടായി.
16: 89 ല് പറഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന വ്യക്തവും സ്പഷ്ടവുമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്നവര് നേരായ മാര്ഗത്തിലാണെ ന്ന് 2: 136 ലും; അതിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്നവര് പി ശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരാണെന്ന് 2: 168-169 ലും പറഞ്ഞിട്ടുണ്ട്. 2: 165-167; 6: 55; 7: 40 വിശദീകരണം നോക്കുക.