( സ്വാഫ്ഫാത്ത് ) 37 : 13
وَإِذَا ذُكِّرُوا لَا يَذْكُرُونَ
അവരെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മ്മിപ്പിക്കപ്പെട്ടാല്‍ അവര്‍ ഓര്‍മ്മിക്കപ്പെടുന്നവരാവുകയുമില്ല.
നരകത്തിന്‍റെ വിറകുകളായ ഫുജ്ജാറുകള്‍ ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദികര്‍- ദിക്റാ-ഉപയോഗപ്പെടുത്തുകയില്ല എന്ന് 89: 23-24 ലും 87: 11-12 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസിക്ക് മാത്രമേ ദിക്റാ ഉപകാരപ്പെടുകയുള്ളൂ എന്ന് 51: 55 ലും പറഞ്ഞിട്ടുണ്ട്. 32: 15, 22; 35: 37; 36: 10-11 വിശദീകരണം നോക്കുക.