( സുമര്‍ ) 39 : 40

مَنْ يَأْتِيهِ عَذَابٌ يُخْزِيهِ وَيَحِلُّ عَلَيْهِ عَذَابٌ مُقِيمٌ

-ആര്‍ക്കാണ് അപമാനകരമായ ശിക്ഷ വന്നെത്തുന്നത് എന്നും ആരുടെമേലാ ണ് സ്ഥായിയായ ശിക്ഷ പതിക്കുന്നത് എന്നും.

അദ്ദിക്റിനെ അണപ്പല്ല് ഉപയോഗിച്ച് കടിച്ചുപിടിച്ച് ജീവിക്കുന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസി കെട്ടജനത എന്ന് 25: 18 ലും, ദുഷ്ടജീവികള്‍ എന്ന് 8: 22 ലും, കരയിലെ ദുഷ്ടജീവികള്‍ എന്ന് 98: 6 ലും വിശേഷിപ്പിക്കപ്പെട്ട, നമസ്കരിച്ച് നോമ്പനുഷ്ഠിച്ച് പിഴയായി നരകകുണ്ഠം സ്വീകരിക്കേണ്ടിവരുന്ന തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതില്‍ പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളോട് 'ആരാണ് ഏറ്റവും വഴികേടിലുള്ളത് എന്നും ആര്‍ക്കാണ് ശിക്ഷ വന്നെത്തുക' എന്നും അടുത്തുതന്നെ നിങ്ങ ള്‍ അറിയും എന്ന് പറയണമെന്നാണ് സൂക്തം കല്‍പിക്കുന്നത്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ അവഗണിച്ച് ജീവിക്കുന്നവര്‍ക്കാണ് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതിക ഠിനമായ സ്ഥായിയായ ശിക്ഷയും ലഭിക്കുക എന്ന് 2: 85; 5: 33 സൂക്തങ്ങളില്‍ പറഞ്ഞിട്ടു ണ്ട്. 9: 53-55; 28: 55-56; 109: 1-6 വിശദീകരണം നോക്കുക.