مِثْلَ دَأْبِ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَالَّذِينَ مِنْ بَعْدِهِمْ ۚ وَمَا اللَّهُ يُرِيدُ ظُلْمًا لِلْعِبَادِ
നൂഹിന്‍റെ ജനതയ്ക്ക് സംഭവിച്ചതുപോലുള്ള വിപത്ത്-ആദിനും സമൂദിനും അവര്‍ക്കുശേഷം വന്നവര്‍ക്കും, അല്ലാഹു അവന്‍റെ അടിമകള്‍ക്ക് യാതൊരു അനീതിയും ഉദ്ദേശിക്കുന്നുമില്ല.
സംഘടനകളില്‍ നിന്നുള്ള ആരാണോ സാക്ഷിയും കാരുണ്യവും ഇമാമും സത്യവും വെളിപാടുമായ അദ്ദിക്റിനെ മൂടിവെച്ചത്, അവനോട് വാഗ്ദത്തം ചെയ്യപ്പെട്ടത് നരകമാണെന്നും ജനങ്ങളില്‍ അധികപേരും വിശ്വാസികളാവുകയില്ല എന്നും 11: 17 ല്‍ പറഞ്ഞിട്ടുണ്ട്. സാക്ഷിയായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികള്‍ വിധിദിവ സം കപടവിശ്വാസികള്‍ക്കെതിരെ 'ഇക്കൂട്ടര്‍ അല്ലാഹുവിന്‍റെ മേല്‍ കള്ളം പറയുന്നവരായിരുന്നു എന്നും, അക്രമികളായ അവര്‍ 6: 153 ല്‍ വിവരിച്ച അല്ലാഹുവില്‍ നിന്നുള്ള നേ രെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിനെത്തൊട്ട് ജനങ്ങളെ തടയുന്നവരും പരലോകം കൊണ്ട് വിശ്വാസമില്ലാത്തവരുമായിരുന്നു' എന്നും സാക്ഷി പറയുമെന്ന് 11: 18-19 ല്‍ പറഞ്ഞിട്ടുണ്ട്. 6: 47; 22: 78; 30: 41 വിശദീകരണം നോക്കുക.