( അത്തൗബ ) 9 : 26

ثُمَّ أَنْزَلَ اللَّهُ سَكِينَتَهُ عَلَىٰ رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَنْزَلَ جُنُودًا لَمْ تَرَوْهَا وَعَذَّبَ الَّذِينَ كَفَرُوا ۚ وَذَٰلِكَ جَزَاءُ الْكَافِرِينَ

പിന്നീട് അല്ലാഹു അവന്‍റെ പ്രവാചകന്‍റെയും വിശ്വാസികളായവരുടെയും മേല്‍ തന്‍റെ ശാന്തി ഇറക്കുകയും നിങ്ങള്‍ കാണാത്ത സൈന്യത്തെ ഇറക്കുകയും കാഫിറുകളായവരെ ശിക്ഷിക്കുകയുമുണ്ടായി, അതുതന്നെയാണ് കാഫിറുക ള്‍ക്കുള്ള പ്രതിഫലം.

സക്കീനത്ത് എന്നതിന് ശാന്തി എന്നാണ് അര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ദുഃഖവും ഭ യവും വിമ്മിഷ്ടവും വേദനയും ഒന്നുമില്ലാത്ത, എല്ലാം മറന്ന സ്വര്‍ഗ്ഗീയമായ ഒരു അവസ്ഥയാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. 41: 30-32 ല്‍, നിശ്ചയം ഞങ്ങളുടെ നാഥന്‍ അല്ലാ ഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നീട് ആ പ്രഖ്യാപനത്തില്‍ ഉറച്ച് നിലകൊള്ളുക യും ചെയ്യുന്നവരുടെമേല്‍ നിങ്ങള്‍ക്ക് ഭയപ്പെടാനോ ദുഃഖിക്കാനോ ഇടവരികയില്ല, നി ങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ട സ്വര്‍ഗ്ഗം കൊണ്ട് സന്തോഷിച്ചു കൊള്ളുക എന്ന് പറഞ്ഞുകൊണ്ട് മലക്കുകള്‍ ഇറങ്ങുന്നതാണ്, ഞങ്ങളാണ് ഇഹത്തിലും പരത്തിലും നിങ്ങളുടെ സംരക്ഷകന്‍മാര്‍, നിങ്ങള്‍ക്ക് ആ സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ ആത്മാവ് ആഗ്രഹിക്കുന്നതെന്തുമുണ്ട്, നിങ്ങള്‍ തേടുന്നതെന്തുമുണ്ട്-ഏറെപ്പൊറുക്കുന്ന കാരുണ്യവാനില്‍ നി ന്നുള്ള വിരുന്നായിക്കൊണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. 48: 4 ല്‍ വിശ്വാസത്തിനുമേല്‍ വിശ്വാ സം വര്‍ദ്ധിക്കുന്നതിനുവേണ്ടി അവന്‍ തന്നെയാണ് വിശ്വാസികളുടെ ഹൃദയത്തില്‍ ശാ ന്തി ഇറക്കിയത്, ആകാശഭൂമികളിലെ പട്ടാളങ്ങളെല്ലാം അവനുള്ളതാണ്, അവന്‍ എല്ലാം അറിയുന്ന യുക്തിജ്ഞനുമാകുന്നു എന്നും; 48: 18 ല്‍, (ഹുദൈബിയായില്‍) ആ വൃക്ഷത്തിന്‍റെ താഴെവെച്ച് നിന്നോട് പ്രതിജ്ഞ ചെയ്ത വിശ്വാസികളുടെ മേല്‍ നിശ്ചയം അ ല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു, അവരുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിഞ്ഞിട്ടുണ്ട്, അപ്പോള്‍ അല്ലാഹു അവരുടെമേല്‍ ശാന്തി ഇറക്കി, അവര്‍ക്ക് അടുത്തുതന്നെയുള്ള വി ജയം-മക്കാവിജയം-സമ്മാനിക്കുകയും ചെയ്തു എന്നും; 48: 26 ല്‍ കാഫിറുകളുടെ ഹൃദയങ്ങളില്‍ 'ജാഹിലിയ്യാ എരിപൊരി സഞ്ചാരം' ഉണ്ടാക്കിയപ്പോള്‍ അല്ലാഹു അവന്‍റെ പ്രവാചകന്‍റെ മേലും വിശ്വാസികളുടെ മേലും ശാന്തി ഇറക്കി, അവരെ തഖ്വ-ഭയഭക്തി-യാകുന്ന വചനം കൊണ്ട് സ്ഥൈര്യപ്പെടുത്തുകയും ചെയ്തു, അവരായിരുന്നു ആ വചനത്തെ സത്യപ്പെടുത്തുന്നവരും അതിന് അര്‍ഹരും, അല്ലാഹു എല്ലാ ഓരോ കാര്യവും അറിയുന്ന സര്‍വ്വജ്ഞനാണ് എന്നും പറഞ്ഞിട്ടുണ്ട്. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ച് ജീവിക്കുന്നവര്‍ക്ക് മാത്രമാണ് ശാന്തിയും സമാധാനവും ലഭിക്കുക. സൂക്തം 13: 28 അവസാനിക്കുന്നത് "അറിഞ്ഞിരിക്കുക, നാഥന്‍റെ സ്മരണയുണ്ടാക്കുന്ന അദ്ദിക്ര്‍ കൊണ്ട് ഹൃദയങ്ങള്‍ക്ക് ശാന്തിയും സമാധാനവും ലഭിക്കുന്നതാണ്" എന്ന് പറഞ്ഞുകൊണ്ടാണ്. 3: 10-12, 102, 154; 8: 11 വിശദീകരണം നോക്കുക.