( ഫുസ്വിലത്ത് ) 41 : 31

نَحْنُ أَوْلِيَاؤُكُمْ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۖ وَلَكُمْ فِيهَا مَا تَشْتَهِي أَنْفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ

-ഞങ്ങളാകുന്നു നിങ്ങളുടെ മിത്രങ്ങള്‍, ഇഹലോക ജീവിതത്തിലും പരത്തിലും, നിങ്ങള്‍ക്ക് അതില്‍ നിങ്ങളുടെ ആത്മാവ് ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഒന്നും നിങ്ങള്‍ക്ക് അതില്‍ നിങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നുമുണ്ട്.

പരലോകത്ത് മാത്രമാണ് മലക്കുകളുടെ സഹായം ലഭിക്കുക എന്നുള്ള കാഫിറു കളുടെ ധാരണ ഈ സൂക്തം തിരുത്തുന്നു. അദ്ദിക്റിനെ പ്രപഞ്ചം അതിന്‍റെ സന്തുലനത്തി ല്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായും എല്ലാവിധ ആപത്തു-വിപത്തുകളെ ത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിച യും മുഹൈമിനുമായും ഉപയോഗപ്പെടുത്തുകയും അതിനെ ലോകര്‍ക്ക് എത്തിച്ചുകൊ ടുത്തുകൊണ്ട് അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന വിശ്വാസിക്ക് അല്ലാഹുതന്നെ അവന്‍റെ കയ്യും കാലും ക ണ്ണും മൂക്കുമെല്ലാം ആകുന്നതാണ്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന 9: 67-68 ല്‍ പറഞ്ഞ കപടവിശ്വാസികളും അനുയായികളും നാഥന്‍റെ സംസാരമായ അദ്ദിക് റിനെ മൂടിവെക്കുന്നവരും തള്ളിപ്പറയുന്നവരുമാണ്. തിന്മ കല്‍പിക്കുന്നവരും നന്മ വി രോധിക്കുന്നവരുമായ അവര്‍ 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുക ള്‍ പിന്‍പറ്റിക്കൊണ്ടരിക്കുന്നവരാണ്. 17: 13-14 ല്‍ വിവരിച്ച പ്രകാരം അവരുടെ പിരടിയി ല്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ പരസ്ത്രീ പരപുരുഷന്മാരുടെ ലൈം ഗികാവയവങ്ങ ളാണ് കൊത്തിവെച്ചുകൊണ്ടിരിക്കുന്നത്. ലക്ഷ്യബോധമില്ലാതെ ഇവിടെ ജീവിച്ചതിന് പിഴയായി അവര്‍ക്ക് നരകക്കുണ്ഠമാണ് ഒരുക്കിവെച്ചിട്ടുള്ളതെന്ന് 15: 44; 25: 33-34, 65-66; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. 35: 32; 38: 49-54; 76: 21-22 വിശദീകരണം നോക്കുക.