( ഫുസ്വിലത്ത് ) 41 : 36

وَإِمَّا يَنْزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ ۖ إِنَّهُ هُوَ السَّمِيعُ الْعَلِيمُ

പിശാചില്‍ നിന്നുള്ള ഒരു പ്രേരണ നിന്നെ ബാധിക്കുന്നുവെങ്കില്‍ അപ്പോള്‍ നീ അല്ലാഹുവിനെക്കൊണ്ട് അഭയം തേടുക, നിശ്ചയം അവന്‍ എല്ലാം കേള്‍ ക്കുന്ന സര്‍വ്വജ്ഞാനി തന്നെയാണ്.

ഇന്ന് 41: 43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ രൂപപ്പെട്ടിരി ക്കെ അതിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നവന്‍ അജയ്യനായ അല്ലാഹുവിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101-102; 4: 174-175; 5: 48 സൂ ക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസികളെ ഐഹികലോകത്ത് വെച്ച് പരിഹസിക്കുന്നവരായിരിക്കുമെന്ന് 83: 29 ല്‍ പറഞ്ഞിട്ടുണ്ട്. അക്രമികളായ അവര്‍ വിധിദിവസം 'പിശാച് എന്നെ അദ്ദിക്റില്‍ നിന്നാണ് തടഞ്ഞത്' എന്ന് വിലപിക്കുന്ന രംഗം 25: 27-29 ലും; നരകക്കുണ് ഠത്തിലേക്കുള്ള അവരാണ് ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരെന്ന് 25: 33-34 ലും പറഞ്ഞിട്ടുണ്ട്. 7: 16, 200; 23: 97-98 വിശദീകരണം നോക്കുക.