( സുഗ്റുഫ് ) 43 : 15

وَجَعَلُوا لَهُ مِنْ عِبَادِهِ جُزْءًا ۚ إِنَّ الْإِنْسَانَ لَكَفُورٌ مُبِينٌ

അവര്‍ അതാ അവന്‍റെ അടിമകളില്‍ ഒരു വിഭാഗത്തെ അവന്‍റെ ഒരു ഭാഗമാക്കി വെച്ചിരിക്കുന്നു, നിശ്ചയം മനുഷ്യന്‍ വ്യക്തമായ നന്ദികെട്ടവന്‍ തന്നെയാകുന്നു. 

പ്രവാചകന്‍റെ അഭിസംബോധകരായ ജനത 6: 100 ല്‍ വിവരിച്ച പ്രകാരം മലക്കുക ളെ അല്ലാഹുവിന്‍റെ പെണ്‍സന്താനങ്ങളായും ജിന്നുകളെ ആണ്‍സന്താനങ്ങളായും പരി ഗണിച്ചിരുന്നു. മിഥ്യയൊന്നും കടന്നുകൂടാത്ത അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കെ നരകക്കുണ്ഠത്തിലേക്കുള്ള 'സിജ്ജീന്‍' പട്ടികയിലുള്ള ഫുജ്ജാറു കള്‍ അതിനെ തള്ളിപ്പറഞ്ഞുകൊണ്ടും വിസ്മരിച്ചുകൊണ്ടും കെട്ട ജനതയായി മാറിയിരിക്കുകയാണ്. അല്ലാഹുവിനെ പ്രപഞ്ചനാഥനായി പരിചയപ്പെടുത്താന്‍ കടമപ്പെട്ട അ വര്‍ ആത്മാവിനോട് അക്രമം കാണിച്ചവരും നാഥനാല്‍ വിസ്മരിക്കപ്പെട്ട തെമ്മാടിക ളും നരകക്കുണ്ഠത്തിലേക്കുള്ളവരുമാണെന്ന് 9: 53-55, 67-68; 59: 19 എന്നീ സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. തെമ്മാടികളായ അവര്‍ ഇനി വിശ്വസിക്കുകയില്ല എന്ന് 10: 33 ലും പറഞ്ഞിട്ടുണ്ട്. 2: 165-167; 25: 17-18, 65-66; 42: 48 വിശദീകരണം നോക്കുക.