( ഹുജുറാത്ത് ) 49 : 8

فَضْلًا مِنَ اللَّهِ وَنِعْمَةً ۚ وَاللَّهُ عَلِيمٌ حَكِيمٌ

അല്ലാഹുവില്‍ നിന്നുള്ള ഔദാര്യവും അനുഗ്രഹവുമാകുന്നു അത്, അല്ലാഹു സര്‍വ്വജ്ഞനായ യുക്തിജ്ഞനുമാകുന്നു.

ഇന്ന് അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അല്ലാഹുവില്‍ നിന്നുള്ള ഔദാര്യവും അനുഗ്രഹവും അദ്ദിക്റാണ്. അതുകൊണ്ട് ഊറ്റം കൊള്ളുന്നതാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടുന്ന മറ്റെന്തിനെക്കാളും ഉത്തമമായിട്ടുള്ളതെന്ന് 10: 58 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ 30: 30-32 ല്‍ പറഞ്ഞ പ്രകാരം ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ വി വിധ സംഘടനകളായി പിരിഞ്ഞ് ഓരോ സംഘടനയും അവരുടെ പക്കലുള്ളതില്‍ നിഗളിക്കുന്നവരാണ്. 4: 113; 8: 2-4; 9: 65; 98: 1-2 വിശദീകരണം നോക്കുക.