( അൽ മാഇദ ) 5 : 95

يَا أَيُّهَا الَّذِينَ آمَنُوا لَا تَقْتُلُوا الصَّيْدَ وَأَنْتُمْ حُرُمٌ ۚ وَمَنْ قَتَلَهُ مِنْكُمْ مُتَعَمِّدًا فَجَزَاءٌ مِثْلُ مَا قَتَلَ مِنَ النَّعَمِ يَحْكُمُ بِهِ ذَوَا عَدْلٍ مِنْكُمْ هَدْيًا بَالِغَ الْكَعْبَةِ أَوْ كَفَّارَةٌ طَعَامُ مَسَاكِينَ أَوْ عَدْلُ ذَٰلِكَ صِيَامًا لِيَذُوقَ وَبَالَ أَمْرِهِ ۗ عَفَا اللَّهُ عَمَّا سَلَفَ ۚ وَمَنْ عَادَ فَيَنْتَقِمُ اللَّهُ مِنْهُ ۗ وَاللَّهُ عَزِيزٌ ذُو انْتِقَامٍ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ ഇഹ്റാമിന്‍റെ അവസ്ഥയിലായിരിക്കു മ്പോള്‍ വേട്ടമൃഗങ്ങളെ വധിക്കുകയുമരുത്, നിങ്ങളില്‍ നിന്ന് ആരെങ്കിലും കരുതിക്കൂട്ടി വേട്ടമൃഗത്തെ കൊന്നാല്‍ അപ്പോള്‍ അതിനുള്ള പരിഹാരം അവന്‍ കൊന്നുകളഞ്ഞതിന് തുല്യമായ ഒരു കാലിയെ വഴിപാടായി ബലിയര്‍പ്പിക്കലാ കുന്നു, നിങ്ങളില്‍ നിന്നുള്ള രണ്ട് നീതിമാന്‍മാര്‍ തീരുമാനിക്കും പ്രകാരമുള്ള ത്, ഈ വഴിപാട് കഅബത്തിങ്കലെത്തുകയും ചെയ്യേണ്ടതാണ്, അതല്ലെങ്കില്‍ അതിനുള്ള പ്രായശ്ചിത്തം ഏതാനും അഗതികള്‍ക്ക് അന്നം നല്‍കലോ അല്ലെ ങ്കില്‍ അതിനുപകരമായ ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കലോ ആണ്, താന്‍ ചെ യ്തതിന്‍റെ ഫലം സ്വയം രുചിക്കേണ്ടതിനാണിത്, മുമ്പ് കഴിഞ്ഞുപോയതെല്ലാം അല്ലാഹു മാപ്പാക്കിയിരിക്കുന്നു, ഇനി ആരെങ്കിലും അതിക്രമം കാണിക്കുകയാണെങ്കില്‍ അപ്പോള്‍ അല്ലാഹു അവനോട് പ്രതികാരം ചെയ്യുന്നതാണ്,അ ല്ലാഹു അജയ്യനായ പ്രതികാരം ചെയ്യുന്നവനുമാകുന്നു.

ഇഹ്റാമില്‍ പ്രവേശിച്ചവന് സ്വയം വേട്ടയാടലും വേട്ടയില്‍ മറ്റൊരാളെ സഹായിക്കലും നിഷിദ്ധമാകുന്നു. അതുപോലെ അയാള്‍ക്കുവേണ്ടി മറ്റൊരാള്‍ വേട്ടയാടിപ്പിടിച്ച ജീവിയെ തിന്നുന്നതും അനുവദനീയമല്ല. എന്നാല്‍ വല്ലവനും സ്വന്തം ആവശ്യാര്‍ത്ഥം വേട്ടയാടിയ മൃഗത്തില്‍നിന്നും ഒരു ഭാഗം ഇഹ്റാം കെട്ടിയവന് നല്‍കുകയാണെങ്കില്‍ അത് തിന്നുന്നതില്‍ വിരോധമില്ല. ജീവികളെ കൊല്ലാന്‍ പാടില്ല എന്ന പൊതുനിയമത്തില്‍ നിന്ന് ഉപദ്രവകാരികളായ ജന്തുക്കളെ വധിക്കുന്നത് ഒഴിവാക്കപ്പെട്ടിരിക്കുന്നു. പാമ്പ്, തേള്‍, എലി, പേപ്പട്ടി തുടങ്ങിയ ഉപദ്രവജന്തുക്കളെ ഇഹ്റാമിന്‍റെ അവസ്ഥയിലും കൊല്ലാവുന്നതാണ്. കരുതിക്കൂട്ടി വേട്ടമൃഗത്തെ കൊന്നാല്‍ അതിനുള്ള പ്രായശ്ചിത്തമായി വേട്ടയാടിപ്പിടിച്ച ജന്തുവിന്‍റെ വിലയും വലിപ്പവുമെല്ലാം പരിഗണിച്ച് വിശ്വാസികളില്‍ നിന്നുള്ള നീതിമാന്മാരായ രണ്ട് വിധികര്‍ത്താക്കള്‍ വിധിക്കുന്ന ഒരു കന്നുകാലിയെ കഅ്ബത്തിങ്കല്‍ കൊണ്ടുപോയി അറുത്ത് മാംസം വിതരണം ചെയ്യണം, അതില്‍ നിന്ന് ഒന്നും തന്നെ അവന്‍ ഭക്ഷിക്കാന്‍ പാടില്ല താനും, ഏതുജീവിയെ വധിച്ചാല്‍ എത്ര ദരിദ്രന്മാര്‍ക്ക് അന്നദാനം ചെയ്യണം, എത്ര നോമ്പുപിടിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് വിശ്വാസികളില്‍ നിന്നുള്ള രണ്ട് നീതിമാന്മാരായ വിധികര്‍ത്താക്കളാണ്. 

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം ലോകരില്‍ വായിക്കുന്നത് 7: 26 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഫുജ്ജാറുകളാണ്. 3: 96 ല്‍ വിവരിച്ച പ്രകാരം മനുഷ്യര്‍ക്ക് മൊത്തമുള്ള ഭൂമിയിലെ ആദ്യത്തെ ആരാധനാലയമാണ് കഅ്ബ എന്ന് അവര്‍ വായിക്കുന്നുണ്ടെങ്കിലും പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങളെ അവിടേക്ക് പ്രവേശിപ്പിക്കുന്നില്ല. ഇമാം മഹ്ദിയുടെ ആഗമനം ഇജാസില്‍ പ്രഖ്യാപിക്കപ്പെടുന്നതോടുകൂടി അദ്ദിക്റിനെ മാലിന്യമായി പരിഗണിക്കുന്ന മാലിന്യമായ കപടവിശ്വാസികളും മുശ്രിക്കുകളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ അവിടെ നിന്ന് പുറത്താക്കുന്നതാണ്. അതോടുകൂടി ലോകരില്‍ ദൈവസ്മരണയില്‍ നിലകൊള്ളുന്ന വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും ഇജാസിലേക്ക് വേര്‍തിരിക്കുന്നതുമാണ്. 2: 62 ല്‍ വിവരിച്ച പ്രകാരം ഭൂമിയിലെ ആദ്യകാല വേദക്കാരില്‍ പെട്ട, ലൈംഗികബന്ധമില്ലാതെ ദൈവസ്മരണയില്‍ ജീവിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള സന്യാസി-സന്യാസിനിമാര്‍ തന്നെയായിരിക്കും അവരില്‍ അധികവും. ഇങ്ങനെ വേര്‍തിരിക്കുന്നത് അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന, ദുഷിച്ച പരിണിതിയുള്ള, അല്ലാഹുവിന്‍റെ കോപവും ശാപവും വര്‍ഷിക്കപ്പെട്ട കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും, മുശ്രിക്കുകളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിന് വേണ്ടിയാണ് എന്ന് 48: 6 ല്‍ അവര്‍ തന്നെയാണ് വായിച്ചുകൊണ്ടിരിക്കുന്നത്. 2: 165; 4: 159; 5: 49 വിശദീകരണം നോക്കുക.