( യൂനുസ് ) 10 : 36

وَمَا يَتَّبِعُ أَكْثَرُهُمْ إِلَّا ظَنًّا ۚ إِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا ۚ إِنَّ اللَّهَ عَلِيمٌ بِمَا يَفْعَلُونَ

അവരില്‍ അധികപേരും ഊഹങ്ങളെയല്ലാതെ പിന്‍പറ്റുന്നവരുമല്ല, നിശ്ചയം ഊഹങ്ങളാവട്ടെ സത്യത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രയോജനവും ചെ യ്യുകയില്ല, നിശ്ചയം അല്ലാഹു അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കു റിച്ച് ശരിക്കും അറിവുള്ളവന്‍ തന്നെയാകുന്നു.

6: 116 ല്‍ വിവരിച്ചപ്രകാരം ഊഹങ്ങളെ പിന്‍പറ്റുന്ന കപടവിശ്വാസികളെയും അ വരുടെ അനുയായികളെയും അനുസരിക്കരുതെന്ന് 33: 1, 48 സൂക്തങ്ങളിലൂടെ പ്രവാചകനോടും വിശ്വാസികളോടും കല്‍പിച്ചിട്ടുണ്ട്. പ്രവാചകന്‍റെ കാലത്തുള്ള മക്കാമുശ്രിക്കുകളെക്കുറിച്ച് 53: 28 ല്‍ പറഞ്ഞതുപോലെത്തന്നെ ഇക്കാലത്തെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും ത്രികാലജ്ഞാനമായ അദ്ദിക്ര്‍ അറിയാതെ ഊഹാപോഹങ്ങള്‍ പിന്‍പറ്റുന്നവരാണ്. നിശ്ചയം ഫുജ്ജാറുകള്‍ ജ്വലിക്കുന്ന നരകത്തില്‍ തന്നെയാണെന്ന് 82: 14 ലും; ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ ഉറപ്പുനല്‍കുന്ന സത്യമാണെന്ന് 56: 95; 69: 51 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അദ്ദിക്ര്‍ സത്യപ്പെടുത്താത്ത, അറബി ഖുര്‍ആന്‍ വായിക്കുന്ന എല്ലാ ഫുജ്ജാറുകളും ഊഹങ്ങള്‍ പിന്‍പറ്റുന്നവരും നിഗമനങ്ങള്‍ വെച്ചുപുലര്‍ ത്തുന്നവരുമാണ്. ഉറപ്പ് നല്‍കുന്ന ജ്ഞാനമായ അദ്ദിക്ര്‍ വന്ന് കിട്ടിയിട്ട് അതിനെ ഉപയോഗപ്പെടുത്താത്ത ഏതൊരാളും കണ്ണിന് ഉറപ്പുലഭിക്കുന്നതുവരെ ജ്വലിക്കുന്ന നരകം കാണുകതന്നെ ചെയ്യുമെന്ന് 32: 12 ലും 102: 5-7 ലും ഫുജ്ജാറുകള്‍ വായിച്ചിട്ടുള്ളതാണ്. 2: 78-79; 6: 115; 10: 17-18 വിശദീകരണം നോക്കുക.