( അന്നജ്മ് ) 53 : 3

وَمَا يَنْطِقُ عَنِ الْهَوَىٰ

അവന്‍ ദേഹേച്ഛയനുസരിച്ച് പ്രതിഫലിപ്പിക്കുന്നുമില്ല.

പ്രവാചകന്‍ തന്നിഷ്ടപ്രകാരം സംസാരിക്കുന്നവനല്ല; മറിച്ച് അല്ലാഹു എന്താണോ ജിബ്രീല്‍ മുഖേന ഹൃദയത്തിലേക്ക് ഇട്ടുകൊടുക്കുന്നത്, അത് പ്രതിഫലിപ്പിക്കുക മാ ത്രമാണ് ചെയ്യുന്നത്. ഗ്രന്ഥത്തില്‍ സാധാരണയായി ജീവനില്ലാത്ത വസ്തുക്കള്‍ പ്ര തിഫലിപ്പിക്കുന്നതിനാണ് 'യന്‍ത്വിഖു' എന്ന് ഉപയോഗിച്ചിട്ടുള്ളത്. പ്രവാചകന്‍ നിരക്ഷരനായതുകൊണ്ടാണ് പ്രവാചകനെക്കുറിച്ച് 'സംസാരിക്കുന്നില്ല' എന്നതിന് പകരം 'പ്ര തിഫലിപ്പിക്കുന്നില്ല' എന്ന് പറഞ്ഞത്. 41: 21 ല്‍ തൊലികള്‍ പ്രതിഫലിപ്പിക്കുമെന്നും; 21: 63 ല്‍ ഇബ്റാഹീം സ്വജനതയോട് വിഗ്രഹങ്ങള്‍ പ്രതിഫലിപ്പിക്കുമെങ്കില്‍ അവരോട് ചോദിച്ചുനോക്കുക എന്നും പറയുന്നുണ്ട്. വിധിദിവസം 'കാഫിറുകളുടെ വായകള്‍ നാം മൂ ടിക്കെട്ടുന്നതും അവര്‍ എന്താണ് സമ്പാദിച്ചുകൊണ്ടിരുന്നത് എന്ന് അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതും അവരുടെ കാലുകള്‍ അതിന് സാക്ഷ്യം വഹിക്കുന്നതുമാ ണ്' എന്നാണ് എഴുത്തും വായനയുമെല്ലാം അറിയുന്ന കാഫിറുകളെക്കുറിച്ച് 36: 65 ല്‍ പ റഞ്ഞിട്ടുള്ളത്. 26: 192-193; 42: 52; 45: 28-29 വിശദീകരണം നോക്കുക.