( അൽ അന്‍ആം ) 6 : 142

وَمِنَ الْأَنْعَامِ حَمُولَةً وَفَرْشًا ۚ كُلُوا مِمَّا رَزَقَكُمُ اللَّهُ وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُبِينٌ

കന്നുകാലികളില്‍ നിന്നുള്ള ഭാരം വഹിക്കുന്നവയേയും കമ്പിളി ലഭിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നവയേയും, അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ വിഭവങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുവിന്‍, നിങ്ങള്‍ പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റാതിരിക്കുകയും ചെയ്യുവിന്‍, നിശ്ചയം അവന്‍ നിങ്ങള്‍ക്ക് വ്യക്തമായ ഒരു ശത്രുതന്നെയാകുന്നു.

ഭാരം വഹിക്കുന്നതിന് ഭക്ഷ്യയോഗ്യമായ കന്നുകാലികളില്‍ പെട്ട കാള, പോത്ത്, ഒട്ടകം എന്നിവയെയും കമ്പിളിയും വിരിപ്പും ഉണ്ടാക്കുന്നതിനുള്ള രോമങ്ങള്‍ എടുക്കു ന്നതിന് ചെമ്മരിയാട്, കോലാട്, ഒട്ടകം തുടങ്ങിയവയെയും ഉപയോഗിക്കുന്നു. 16: 66 ല്‍, നിശ്ചയം നിങ്ങള്‍ക്ക് കന്നുകാലികളില്‍ ഒരു ഗുണപാഠമുണ്ട്, അവയുടെ അകിടില്‍ നിന്ന് പച്ചനിറത്തിലുള്ള ചാണകത്തിന്‍റെയും ചുമന്ന നിറത്തിലുള്ള രക്തത്തിന്‍റെയും ഇടയില്‍ നിന്ന് വെള്ളനിറത്തിലുള്ള, കുടിക്കുന്നവര്‍ക്ക് ആനന്ദം നല്‍കുന്ന നറും പാല്‍ നാം നിങ്ങളെ കുടിപ്പിക്കുന്നു എന്നും; 16: 80 ല്‍, അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകളെ ശാന്തിനിര്‍ ഭരമായ വിശ്രമ സങ്കേതങ്ങളാക്കിയിരിക്കുന്നു, മൃഗത്തോലുകള്‍ കൊണ്ട് നിങ്ങള്‍ക്ക് ഭവനങ്ങളുണ്ടാക്കിത്തന്നിരിക്കുന്നു, അവ സഞ്ചാരവേളയിലും സ്ഥിരവാസ വേളയിലും നി ങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്നവിധം ലഘുവാക്കിയിരിക്കുന്നു, അവയുടെ (ചെ മ്മരിയാടിന്‍റെയും കോലാടിന്‍റെയും ഒട്ടകത്തിന്‍റെയും) രോമങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഒ രു നിശ്ചിത അവധിവരെ ഉപയോഗപ്പെടുത്താവുന്ന ധാരാളം സാധന സാമഗ്രികള്‍ ഉണ്ടാ ക്കിത്തന്നിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്. 36: 71-73 ല്‍, നമ്മുടെ കൈകളാല്‍ സൃഷ്ടിച്ചി ട്ടുള്ള കന്നുകാലികളെ അവരുടെ ഉടമസ്ഥതയിലാക്കിയിരിക്കുന്നു എന്നത് അവര്‍ കാണുന്നില്ലേ, നാം അവയെ അവര്‍ക്ക് വിധേയമാക്കിക്കൊടുത്തിരിക്കുന്നു. അവയില്‍ ചിലതിന്‍മേല്‍ അവര്‍ സഞ്ചരിക്കുകയും ചിലതിനെ അവര്‍ ഭക്ഷിക്കുകയും ചെയ്യുന്നു. അവയില്‍ അവര്‍ക്ക് ധാരാളം ഉപകാരങ്ങളും പാനീയവുമുണ്ട്. അപ്പോള്‍ അവര്‍ സ്രഷ്ടാവിനെ ഏക നായി അംഗീകരിച്ച് നന്ദി പ്രകടിപ്പിക്കുന്നവരാകുന്നില്ലെയോ എന്ന് ചോദിച്ചിട്ടുണ്ട്. കന്നുകാലികളുടെ കൊമ്പുകള്‍ കൊണ്ട് കത്തിപ്പിടികളും അവയുടെ തുകലുകള്‍ കൊണ്ട് ചെരുപ്പ്, ബാഗ്, ബെല്‍റ്റ്, പേഴ്സ് തുടങ്ങിയവയുമുണ്ടാക്കുന്നു. പഞ്ചസാര ഫാക്ടറികളില്‍ അ വയുടെ എല്ലുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ആധുനികലോകത്ത് മാംസത്തിനും മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടി കന്നുകാലികളെത്തന്നെയും ക്ലോണിംഗ് മുഖേന ഉത്പാദിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

ചുരുക്കത്തില്‍ മനുഷ്യന്‍റെയും അവന് ലഭിച്ചിരിക്കുന്ന കൃഷി, തോട്ടങ്ങള്‍, കന്നു കാലികള്‍ തുടങ്ങി എല്ലാ അനുഗ്രഹങ്ങളുടെയും ദാതാവും ഉടമയും അല്ലാഹുവാകുന്നു. അവ ഉപയോഗപ്പെടുത്തേണ്ടത് അവന്‍റെ വിധിവിലക്കുകള്‍ക്കനുസരിച്ച് മാത്രമാണ് എ ന്നിരിക്കെ അല്ലാഹു അല്ലാത്തവര്‍ക്ക് അവന്‍റെ തൃപ്തിക്ക് വിരുദ്ധമായി നന്ദി പ്രകടിപ്പിക്കു ന്നതും അവന്‍റേതല്ലാത്ത പരിധികളും ആചാരങ്ങളും പാലിക്കുന്നതും അതിര് കവിയലും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്തുടരലുമാണ്. അവ അല്ലാഹു മനുഷ്യന് നല്‍കിയത് ഭ ക്ഷണത്തിനും മറ്റുചില ഉപയോഗങ്ങള്‍ക്കുമാണ്, അല്ലാതെ ദുരാചാരങ്ങള്‍ വഴി അവയെ നിഷിദ്ധമാക്കി വെക്കാനല്ല. അല്ലാഹു നല്‍കിയ ഭക്ഷണവിഭവങ്ങളുടെ മേല്‍ മനുഷ്യര്‍ ത ന്നിഷ്ടപ്രകാരം ചുമത്തുന്ന ഉപാധികളും നിബന്ധനകളുമെല്ലാം മനുഷ്യന്‍റെ ശത്രുവായ പിശാചിനെയാണ് തൃപ്തിപ്പെടുത്തുക. 

എന്നാല്‍ ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരായതിനാല്‍ അവര്‍ക്ക് ദുഷിച്ച പരിണിതിയാണുള്ളത് എന്നും അവരുടെ മേലാണ് അല്ലാഹുവിന്‍റെ കോപവും ശാപവും വര്‍ഷിച്ചിട്ടുള്ളതും അവര്‍ക്കാണ് ന രകക്കുണ്ഠം ഒരുക്കിവെച്ചിട്ടുള്ളതുമെന്ന് 9: 67-68; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ അവരാണ് വായിച്ചിട്ടുള്ളത്. 5: 33 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ ഇവര്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാണ് 8: 22 ല്‍ പറഞ്ഞ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഈ ദുഷ്ടജീവികള്‍ക്ക് അറബി ഖുര്‍ആ ന്‍ ആയിരുന്നില്ല, മറിച്ച് 38: 8 ല്‍ പറഞ്ഞ അദ്ദിക്ര്‍ അഥവാ ദിക്രീ ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് ബോധ്യം വരിക. 2: 168-169, 208-210; 4: 116, 121; 6: 112 വിശദീകര ണം നോക്കുക.