رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَنْ دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا
എന്‍റെ നാഥാ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും വിശ്വാസിയായിക്കൊണ്ട് എന്‍റെ വീട്ടില്‍ പ്രവേശിച്ചവനും വിശ്വാസികളായ പുരുഷന്മാര്‍ക്കും വിശ്വാസി കളായ സ്ത്രീകള്‍ക്കും നീ പൊറുത്തുതരേണമേ, അക്രമികള്‍ക്ക് നീ നാശമല്ലാ തെ വര്‍ദ്ധിപ്പിക്കുകയുമരുതേ!
നൂഹിന്‍റെ ഒരു മകനും ഭാര്യയും കാഫിറായതിനാലാണ് 'വിശ്വാസിയായിക്കൊണ്ട് എന്‍റെ വീട്ടില്‍ പ്രവേശിച്ചവനും' എന്ന് പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ കാരണം. വിശ്വാസി കളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി മാത്രമേ പ്രവാചകനും സ്വര്‍ഗത്തിലേ ക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസിയും പൊറുക്കലിനെത്തേടാനും മയ്യിത്ത് നമസ് കരിക്കാനും പാടുള്ളൂ എന്ന് 9: 84, 113; 47: 19 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അ ല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് അംഗീകരിക്കാത്തവരും അതിനെ സത്യാസത്യ വിവേചനമാനദണ്ഡവും ഉള്‍ക്കാഴ്ചാ ദാ യകവും ത്രാസ്സുമായി ഉപയോഗപ്പെടുത്താത്തവരുമാണ് ഫുജ്ജാറുകള്‍. അതിനാല്‍ അ വര്‍ക്ക് സ്വയം വിശ്വാസിയാകാനോ മറ്റുള്ളവര്‍ വിശ്വാസിയാണോ കാഫിറാണോ എന്ന് തിരിച്ചറിയാനോ സാധിക്കുകയില്ല. അവരിലെ കപടവിശ്വാസികളേയും അവരുടെ പ്രഭാഷ ണം കേട്ടിരിക്കുന്ന കാഫിറുകളായ അനുയായികളേയും നരകക്കുണ്ഠത്തില്‍ ഒരുമിച്ചുകൂ ട്ടുമെന്ന് 4: 140 ല്‍ പറഞ്ഞിട്ടുണ്ട്. 11: 45-47; 57: 19; 58: 22 വിശദീകരണം നോക്കുക.