( അല് മുസ്സമ്മില് ) 73 : 17
فَكَيْفَ تَتَّقُونَ إِنْ كَفَرْتُمْ يَوْمًا يَجْعَلُ الْوِلْدَانَ شِيبًا
അപ്പോള് നിങ്ങള് എങ്ങനെ സൂക്ഷ്മതയുള്ളവരാകാനാണ്, കുട്ടികളെ നരച്ച വയസ്സന്മാരാക്കിത്തീര്ക്കുന്ന ഒരു ദിനത്തെ നിങ്ങള് നിഷേധിക്കുകയാണെങ്കി ല്?
ഏതൊരു ദിനത്തിന്റെ പ്രകമ്പനത്താലാണോ കുട്ടികള് നരച്ചുപോകുന്നത്, ആ ദി നത്തെ നിഷേധിച്ചുകൊണ്ട് നിങ്ങള് ജീവിക്കുകയാണെങ്കില് എങ്ങിനെയാണ് നിങ്ങള് അദ്ദിക്റിനെ സത്യപ്പെടുത്തുന്ന സൂക്ഷ്മതയുള്ളവര് ആകുക എന്നാണ് ഇന്ന് ഈ സൂ ക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളോട് അല്ലാഹു ചോദിക്കുന്നത.്. 62: 5 ല് പറഞ്ഞ പ്രകാരം ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ആശയം അറിയാതെ ഗ്രന്ഥം വഹിക്കു ന്ന 25: 18 ല് പറഞ്ഞ ഈ കെട്ടജനത തന്നെയാണ് 20: 99-100 ല് പറഞ്ഞ പ്രകാരം പ്ര പഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം വഹിക്കേണ്ടിവരിക. 20: 124-127; 63: 9; 70: 4 വിശദീക രണം നോക്കുക.