( മുര്‍സലാത്ത് ) 77 : 46

كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُمْ مُجْرِمُونَ

നിങ്ങള്‍ അല്‍പകാലം തിന്നുകയും സുഖിക്കുകയും ചെയ്തുകൊള്ളുക, നിശ്ച യം നിങ്ങള്‍ ഭ്രാന്തന്മാര്‍ തന്നെയാകുന്നു.

എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന ത്രികാലജ്ഞാനമായ അദ്ദിക്റിനെ സ ന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നവരാണ് മു സ്ലിംകള്‍ എന്നാണ് 16: 89 ല്‍ പറഞ്ഞിട്ടുള്ളത് എന്നിരിക്കെ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഏഴ് ഘട്ടങ്ങളു ള്ള മനുഷ്യരുടെ നാലാം ഘട്ടമായ ഭൂമിയിലെ നിയോഗം ഏഴാം ഘട്ടത്തിനുവേണ്ടി സ്വ ര്‍ഗം പണിയാനുള്ളതാണ് എന്ന ലക്ഷ്യബോധമില്ലാതെ ജീവിക്കുന്നവരാണ്. അവര്‍ മു സ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും അവര്‍ തന്നെയാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളും 7: 40 ല്‍ പറഞ്ഞ ഭ്രാന്തന്മാരും 2: 254 ല്‍ പറഞ്ഞ അക്രമികളും. നിങ്ങള്‍ ഇവിടെ കുറച്ചുകാലം സുഖിച്ചുകൊള്ളുക, നിശ്ചയം നിങ്ങളുടെ മടക്കം നരകത്തി ലേക്കാണ് എന്ന് അവരോട് പറയാനാണ് 14: 30 ലൂടെ വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുള്ളത്. 6: 55; 39: 8; 98: 6 വിശദീകരണം നോക്കുക.