وَالنَّاشِطَاتِ نَشْطًا
സൗമ്യമായി സാവകാശം പുറത്ത് കൊണ്ടുവരുന്നവരുമാണ് സത്യം.
വിശ്വാസികളുടെ റൂഹിനെ വളരെ സൗമ്യതയോടുകൂടി സാവകാശത്തില്‍ എടുക്കു ന്ന മലക്കുകളെക്കൊണ്ടും സത്യം ചെയ്യുകയാണ്. സത്യമായ അദ്ദിക്ര്‍ കൊണ്ട് ആത്മാ വിന്റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കിമാറ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവ ന് മാത്രമേ മുസ്ലിമായി മരണപ്പെടുകയുള്ളൂ എന്ന് 3: 101-102 ല്‍ വിവരിച്ചിട്ടുണ്ട്. അത്ത രം മുസ്ലിംകള്ക്ക് എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ സന്മാര്ഗവും കാരുണ്യവും ശുഭവാര്‍ത്താ ദായകവുമാണെന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് അദ്ദിക്റിനെ തള്ളിപ്പറയുകയും മൂടിവെക്കുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കു ന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. 7: 42-43; 13: 28; 16: 32 വിശദീകരണം നോക്കുക.