( അത്തൗബ ) 9 : 108

لَا تَقُمْ فِيهِ أَبَدًا ۚ لَمَسْجِدٌ أُسِّسَ عَلَى التَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَنْ تَقُومَ فِيهِ ۚ فِيهِ رِجَالٌ يُحِبُّونَ أَنْ يَتَطَهَّرُوا ۚ وَاللَّهُ يُحِبُّ الْمُطَّهِّرِينَ

നീ ഒരിക്കലും അതില്‍ നില്‍ക്കരുത്, ആദ്യദിനം തൊട്ട് അല്ലാഹുവിനോടുള്ള ഭക്തിയുടെ അടിസ്ഥാനത്തില്‍ അസ്ഥിവാരമിട്ട പള്ളിതന്നെയാണ് നിനക്ക് നി ല്‍ക്കാന്‍ ഏറ്റവും അനുയോജ്യമായിട്ടുള്ളത്, പരിശുദ്ധി നേടാന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ അതിലാണുള്ളത്; അല്ലാഹുവാകട്ടെ, വിശുദ്ധന്‍മാരായിട്ടുള്ളവരെ ഇഷ്ടപ്പെടുന്നു

24: 35-37 ല്‍, പടുത്തുയര്‍ത്തപ്പെടാന്‍ അല്ലാഹു സമ്മതം കൊടുത്ത, അവന്‍റെ നാ മം സ്മരിക്കപ്പെടുന്ന, പ്രഭാത-പ്രദോഷ ഭേദമന്യേ അവനെ പരിശുദ്ധപ്പെടുത്തുന്ന അ വന്‍റെ വീടുകളിലാണ് ആകാശഭൂമികളുടെ പ്രകാശമായ അല്ലാഹു ഉള്ളത്, അല്ലാഹുവിന്‍റെ സ്മരണയുണ്ടാക്കുന്ന അദ്ദിക്റില്‍ നിന്നും പ്രാര്‍ത്ഥന നിലനിര്‍ത്തുന്നതില്‍ നിന്നും സംസ് കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്നും തങ്ങളുടെ കച്ചവടങ്ങളോ ക്രയവിക്രയങ്ങളോ തടയപ്പെടാത്ത ചില ആളുകള്‍ ആ ഭവനങ്ങളിലുണ്ട്, അവരാകട്ടെ ഹൃദയങ്ങളും കണ്ണുകളും സ്തംഭിച്ചുപോകുന്ന ഒരു ദിവസത്തെ അതിയായി ഭയപ്പെടുന്നവരു മാണ് എന്നുപറഞ്ഞിട്ടുണ്ട്. ഇത്തരം വിശ്വാസികളെക്കുറിച്ചാണ് ഈ സൂക്തത്തില്‍ വി ശുദ്ധന്‍മാരായിട്ടുള്ളവര്‍ എന്നുപറഞ്ഞിട്ടുള്ളത്. ആദ്യദിനം തൊട്ട് അല്ലാഹുവിനോടുള്ള ഭക്തിയുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ട പള്ളിയാണ് നിനക്ക് നില്‍ക്കാന്‍ ഏറ്റവും അനുയോജ്യമായിട്ടുള്ളത് എന്നുപറഞ്ഞത് ഇത്തരം പള്ളികളെക്കുറിച്ചാണ്. ഇക്കാലത്ത് അദ്ദിക്ര്‍ നിലനിര്‍ത്തുന്ന ഒരു പള്ളിയും ലോകത്തൊരിടത്തും ഇല്ലാത്തതിനാല്‍ ഒറ്റപ്പെ ട്ട വിശ്വാസികള്‍ 7: 205-206 ല്‍ വിവരിച്ച പ്രകാരമുള്ള പ്രാര്‍ത്ഥനാ രീതിയും ജീവിതരീതിയു മാണ് പിന്‍പറ്റുക. പ്രപഞ്ചനാഥന്‍റെ പക്കല്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുള്ള മാന്യമായ ഒരു വായനയാണ് അദ്ദിക്ര്‍ എന്നും എന്നാല്‍ വിശുദ്ധന്മാരല്ലാതെ അത് ഉള്‍ക്കൊള്ളുകയില്ല എന്നും 56: 77-80 ല്‍ പറഞ്ഞിട്ടുണ്ട്. മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളുമടങ്ങിയ, ആത്മാവിനെ ശുദ്ധീകരി ക്കാനുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ ക്രോഡീകരിക്കപ്പെട്ടിരിക്കെ ഇന്ന് അത് ഉപയോഗപ്പെടു ത്താതെ ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ഒരാളും വിശുദ്ധനാവുകയില്ല എന്ന് 98: 2-3 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിരിക്കുന്നതിനാലാണ് അവരെ ആയിരം സമുദാ യങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടര്‍ എന്ന് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 2: 152; 5: 6; 9: 88 വിശദീകരണം നോക്കുക.