( അത്തൗബ ) 9 : 20

الَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ بِأَمْوَالِهِمْ وَأَنْفُسِهِمْ أَعْظَمُ دَرَجَةً عِنْدَ اللَّهِ ۚ وَأُولَٰئِكَ هُمُ الْفَائِزُونَ

വിശ്വാസികളാവുകയും പാലായനം ചെയ്യുകയും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ അവരുടെ ധനംകൊണ്ടും അവരുടെ ആത്മാവുകൊണ്ടും ജിഹാദ് ചെയ്യുകയും ചെയ്യുന്നവര്‍ ആരാണോ, അവരുടെ പദവികളാണ് അല്ലാഹുവിന്‍റെ അടുത്ത് ഏറ്റവും മഹത്തരമായിട്ടുള്ളത്, അക്കൂട്ടര്‍ മാത്രമാണ് വിജയം വരിക്കുന്നവരും.

ഇന്ന് അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊ ണ്ടല്ലാതെ വിശ്വാസിയാകാന്‍ സാധിക്കുകയില്ല എന്ന് 10: 100 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റി നെ എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ അതിനെ മൂടിവെക്കുന്ന കപടവിശ്വാസികളോടും തള്ളിപ്പറയുന്ന അനുയായികളോടും അതുകൊണ്ട് അധികരിച്ച ജിഹാദ് ചെയ്യുന്നവരായതിനാല്‍ പാലായനം ചെയ്യേണ്ടിവരില്ല. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹാ യിച്ചുകൊണ്ട് അവര്‍ നന്മയിലേക്കും സ്വര്‍ഗ്ഗത്തിലേക്കും മുന്‍കടക്കുന്നതാണ്. 59: 20 ല്‍, നരകവാസികളും സ്വര്‍ഗ്ഗവാസികളും സമമാവുകയില്ല, സ്വര്‍ഗ്ഗവാസികള്‍ തന്നെയാണ് വി ജയം വരിക്കുന്നവര്‍ (ജീവിതലക്ഷ്യം സാക്ഷാത്കരിക്കുന്നവര്‍) എന്ന് പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ മാര്‍ഗ്ഗമായ അദ്ദിക്ര്‍ മനസ്സിലാക്കുകയും അത് ലോകര്‍ക്ക് ജാതി-മത-ലിംഗ- വര്‍ണ്ണ-ഭാഷ-ദേശ വ്യത്യാസമില്ലാതെ എത്തിച്ചുകൊടുക്കുകയും ചെയ്യുകയാണ് ജീവിതലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ഏക മാര്‍ഗ്ഗം. 24: 52 ല്‍, അല്ലാഹുവിനെയും അവ ന്‍റെ പ്രവാചകനെയും അനുസരിക്കുകയും അല്ലാഹുവിനെ ഭയപ്പെടുകയും അദ്ദിക്ര്‍ കൊ ണ്ട് അവനെ ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് ജീവിതലക്ഷ്യം സാക്ഷാത്കരിക്കുന്നവര്‍ എന്ന് പറഞ്ഞിട്ടുണ്ട്. 2: 2-5; 3: 79; 6: 125-126; 61: 10-14 വിശദീകരണം നോക്കുക.