അല്ലാഹുവിനെക്കൊണ്ടും അന്ത്യനാളിനെക്കൊണ്ടും വിശ്വസിക്കാത്തവരും അല്ലാഹുവും അവന്റെ പ്രവാചകനും നിഷിദ്ധമാക്കിയതിനെ നിഷിദ്ധമായി പരിഗണിക്കാത്തവരും യഥാര്‍ത്ഥ ദീനിനെ സ്വന്തം ദീനായി സ്വീകരിക്കാത്തവരുമായ വേദം നല്കപ്പെട്ടവരില് നിന്നുള്ളവരോട് നിങ്ങള്‍ യുദ്ധം ചെയ്യുവീന്‍, അവര്‍ സ്വന്തം കൈകളാല്‍ കപ്പം നല്‍കുകയും സ്വയം താഴ്മ കാണിക്കുന്നവരായിത്തീരുകയും ചെയ്യുന്നതുവരെ.
3: 112 ല്‍ വിവരിച്ച പ്രകാരം എല്ലാഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുകവഴി പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിക്കാത്തവരാണ് ഇന്നത്തെ കപടവിശ്വാസികളും അവരുടെ മുശ്രിക്കു കളായ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍. അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായിത്തീര്ന്നവരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാ യ ഇത്തരം ഭ്രാന്തന്മാര് തങ്ങളാണ് യഥാര്‍ത്ഥ വിശ്വാസികളെന്ന് വാദിക്കുന്നവരും പൊങ്ങച്ചം നടിക്കുന്നവരുമാണ്. സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതരീതിയായ ഇസ്ലാമിനെ അംഗീകരിക്കാതെ, 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരാണ് അവര്‍. ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ ഒറ്റപ്പെട്ട വിശ്വാസി അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് കുഫ്ഫാറുകളോടും കപടവിശ്വാസികളോടും 3: 119; 4: 63 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അധികരിച്ച ജിഹാദ് ചെയ്യാനാണ് കല്പിക്കപ്പെട്ടിട്ടുള്ളത്. ഈസാ രണ്ടാമത് വന്നശേഷം ഇന്ന് താരതമ്യേന പ്രകൃതിജീവിതം നയിക്കുന്ന, പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ ഫുജ്ജാറുകള്‍ വധിക്കപ്പെടുന്നതും, 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്പന നടപ്പിലാകുന്നതുമാണ്. അപ്പോള്‍ മാത്രമാണ് 38: 8 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് അവര്‍ക്ക് ബോധ്യം വരിക. അന്ത്യദിനത്തിന്റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഒരു ആത്മാവിനും അതിന്റെ വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്പെടുകയില്ല എന്ന് 6: 158 ല്‍ പറഞ്ഞിട്ടുണ്ട്. 2: 165-167; 3: 19, 85; 7: 157-158 വിശദീകരണം നോക്കുക.