( അത്തൗബ ) 9 : 69

كَالَّذِينَ مِنْ قَبْلِكُمْ كَانُوا أَشَدَّ مِنْكُمْ قُوَّةً وَأَكْثَرَ أَمْوَالًا وَأَوْلَادًا فَاسْتَمْتَعُوا بِخَلَاقِهِمْ فَاسْتَمْتَعْتُمْ بِخَلَاقِكُمْ كَمَا اسْتَمْتَعَ الَّذِينَ مِنْ قَبْلِكُمْ بِخَلَاقِهِمْ وَخُضْتُمْ كَالَّذِي خَاضُوا ۚ أُولَٰئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ ۖ وَأُولَٰئِكَ هُمُ الْخَاسِرُونَ

നിങ്ങളുടെ മുമ്പുള്ളവരെപ്പോലെത്തന്നെ, അവര്‍ ശക്തിയില്‍ നിങ്ങളെക്കാള്‍ പ്രബലന്‍മാരും സമ്പത്തും സന്താനങ്ങളും അധികമുള്ളവരുമായിരുന്നു, അപ്പോ ള്‍ അവര്‍ ഉണ്ടാക്കിയത് അവര്‍ ആസ്വദിച്ചു, അതുകൊണ്ട് നിങ്ങള്‍ക്ക് മുമ്പുള്ള വര്‍ അവര്‍ ഉണ്ടാക്കിയത് ആസ്വദിച്ചതുപോലെ നിങ്ങളുണ്ടാക്കിയത് നിങ്ങളും ആസ്വദിച്ചുകൊള്ളുക, അവര്‍ ജീവിതത്തെ പരിഹസിച്ചതുപോലെ നിങ്ങളും പരിഹ സിച്ചുകൊള്ളുക, അക്കൂട്ടരുടെ പ്രവര്‍ത്തനങ്ങളെല്ലാം ഇഹത്തിലും പരത്തിലും പാഴായിപ്പോയിരിക്കുന്നു, അക്കൂട്ടര്‍ തന്നെയാണ് എല്ലാം നഷ്ടപ്പെട്ടവരും.

3: 18; 4: 163; 7: 101 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ മാത്രമാണ് സ്വര്‍ഗത്തില്‍ നിന്ന് 313 പ്രവാചകന്മാരിലൂടെ ഭൂമിയിലേക്ക് അവതരിപ്പിച്ചിട്ടുള്ള ഏകഗ്രന്ഥം. എ ല്ലാ ഓരോ പ്രവാചകന്മാരുടെയും ജനതയില്‍ നിന്നുള്ള കപടവിശ്വാസികളും കുഫ്ഫാറുകളും നാഥന്‍റെ സന്ദേശത്തെയും പ്രവാചകനെയും തള്ളിപ്പറയുന്നവരായിരുന്നു. 6: 47, 133 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ജനങ്ങളെല്ലാം അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് തെമ്മാടികളും അക്രമികളുമായപ്പോള്‍ നിഷ്പക്ഷവാനായ നാഥന്‍ അവരെ നശിപ്പിക്കുകയും പ്ര വാചകനെയും കൂടെയുള്ള വിശ്വാസികളെയും രക്ഷപ്പെടുത്തുകയുമാണ് ഉണ്ടായത്. 4: 118 ല്‍ വിവരിച്ച പ്രകാരം ഓരോ പ്രവാചകന്‍റെയും ജനതയില്‍ നിന്നുള്ള എല്ലാ ഓരോ ആയിരത്തിലും 999 ഉം നരകക്കുണ്ഠത്തിലേക്ക് പോകുന്നതും അദ്ദിക്റിനെ സത്യപ്പെടു ത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി സ്വര്‍ഗത്തിലേക്ക് തന്നെ തിരിച്ചുപോകുന്നതുമാണ്. 3: 7 ല്‍ വിവരിച്ച പ്രകാരം പവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം ഗ്രന്ഥം വായിക്കുന്നവര്‍ 3 വിഭാഗങ്ങളാണ്. ഇവരില്‍ ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുകളുടെ പട്ടിക സിജ്ജീനിലാണെന്ന് 2: 105; 3: 7-10 സൂക്തങ്ങളില്‍ വി വരിച്ചിട്ടുണ്ട്. 2: 49; 4: 53; 5: 52 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആത്മാവില്ലാത്ത, അദ്ദി ക്റിനെ വിസ്മരിച്ച കെട്ടജനതയായിത്തീര്‍ന്ന ഇക്കൂട്ടര്‍ 29 കള്ളവാദികളെ പിന്‍പറ്റുന്നവരും മുപ്പതാമത്തെ കള്ളവാദിയായ അന്തിക്രിസ്തുവിനെ ആനയിക്കുന്നവരുമാണ്. ഈസാ രണ്ടാമതുവന്നാല്‍ അന്തിക്രിസ്തുവിനെ വധിക്കുന്നതും അന്ന് ഇസ്ലാം അംഗീകരിക്കു ന്ന, പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ 2: 171; 8: 22 സൂക്തങ്ങളി ല്‍ പറഞ്ഞ ദുഷ്ടജീവികളെ വധിക്കുന്നതുമാണ്. 2: 62, 121; 7: 146-147; 8: 49-56 വിശദീകരണം നോക്കുക.