( അത്തൗബ ) 9 : 7

كَيْفَ يَكُونُ لِلْمُشْرِكِينَ عَهْدٌ عِنْدَ اللَّهِ وَعِنْدَ رَسُولِهِ إِلَّا الَّذِينَ عَاهَدْتُمْ عِنْدَ الْمَسْجِدِ الْحَرَامِ ۖ فَمَا اسْتَقَامُوا لَكُمْ فَاسْتَقِيمُوا لَهُمْ ۚ إِنَّ اللَّهَ يُحِبُّ الْمُتَّقِينَ

മുശ്രിക്കുകള്‍ക്ക് അല്ലാഹുവിന്‍റെ അടുക്കലും അവന്‍റെ പ്രവാചകന്‍റെ അടുക്ക ലും കരാറുകള്‍ നിലനില്‍ക്കുന്നതെങ്ങനെ? മസ്ജിദുല്‍ ഹറമിനടുത്തുവെച്ച് നി ങ്ങളുമായി കരാര്‍ ചെയ്തവരോടൊഴിച്ച്, അപ്പോള്‍ അവര്‍ നിങ്ങളോട് കരാര്‍ പാലിച്ച് നേരെച്ചൊവ്വേ വര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരോടും നേ രെചൊവ്വേ വര്‍ത്തിക്കുവിന്‍, നിശ്ചയം അല്ലാഹു സൂക്ഷ്മാലുക്കളെ ഇഷ്ടപ്പെ ടുന്നവനാകുന്നു.

ഇന്ന് ലോകരില്‍ ഫുജ്ജാറുകള്‍ മാത്രമാണ് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്നത്. എന്നാല്‍ ആത്മാവിനെ പരിഗണിക്കാത്ത കെട്ട ജനതയായ ഇക്കൂട്ടര്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരാണെന്ന് 56: 82 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 7: 162; 8: 58 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥനുമായി ചെയ്ത ഉടമ്പടിയും മനുഷ്യരുമാ യി ചെയ്യുന്ന ഉടമ്പടികളും കരാറുകളും മുറിച്ചുകളയുന്നവരാണ് അവര്‍. 2: 152 ല്‍ വിവരി ച്ച പ്രകാരം ആയിരത്തില്‍ ഒന്നായ വിശ്വാസി കപടവിശ്വാസികളും അവരുടെ അനുയായികളും അടങ്ങിയ ഫുജ്ജാറുകളെ അനുസരിക്കുന്നത് വിരോധിക്കപ്പെട്ടിരിക്കുന്നു. 2: 2; 7: 172-174 വിശദീകരണം നോക്കുക.