( അത്തൗബ ) 9 : 6

وَإِنْ أَحَدٌ مِنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَامَ اللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَا يَعْلَمُونَ

ബഹുദൈവവിശ്വാസികളില്‍പ്പെട്ട ആരെങ്കിലും നിന്നോട് അഭയം ചോദിച്ചാ ല്‍ അപ്പോള്‍ നീ അവന് അഭയം കൊടുക്കണം-അല്ലാഹുവിന്‍റെ വചനം കേള്‍ ക്കുന്നതുവരെ, പിന്നീട് അവനെ തന്‍റെ സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ചുകൊടുക്കുകയും വേണം, അത് നിശ്ചയം അവര്‍ അറിവില്ലാത്ത ഒരു ജനതയാ യതുകൊണ്ടാണ്.

മൊത്തം മനുഷ്യര്‍ക്കുള്ള പ്രപഞ്ചനാഥന്‍റെ സംസാരമായ അദ്ദിക്ര്‍ കേള്‍ക്കാത്ത വരും കിട്ടാത്തവരുമായ ജനവിഭാഗങ്ങള്‍ക്ക് അഭയം നല്‍കണമെന്നും സുരക്ഷിതസ്ഥാ നത്തേക്ക് അവരെ അകമ്പടി സേവിച്ച് എത്തിച്ചുകൊടുക്കണമെന്നും വിശ്വാസികളോട് കല്‍പ്പിക്കുകയാണ്. ഈ സൂക്തത്തില്‍ പറഞ്ഞ മുശ്രിക്കുകള്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ബഹുദൈവാരാധകരും വിഗ്രഹാരാധകരുമാണ്. ഈ സൂക്തത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗ്രന്ഥം ലഭിക്കാത്ത ഇതര ജനവിഭാഗങ്ങളോട് സഹവസിക്കേണ്ടതെങ്കില്‍ നിഷേധത്തിനുമേല്‍ നിഷേധം കൈക്കൊള്ളുന്ന, അദ്ദിക്റിനെ മൂടിവെക്കുന്ന നി ങ്ങള്‍ക്കിടയിലുള്ള കുഫ്ഫാറുകളെ നിങ്ങള്‍ വധിച്ചുകളയുക, നിങ്ങളില്‍ അവര്‍ കാര്‍ക്കശ്യവും ദേഷ്യവും കണ്ടെത്തട്ടെ എന്നാണ് 9: 123 ല്‍ വിശ്വാസികളെ വിളിച്ച് അല്ലാഹു പ റഞ്ഞിട്ടുള്ളത്. ഈ സൂക്തത്തില്‍ പറഞ്ഞ കുഫ്ഫാറുകളില്‍ ഉള്‍പ്പെടുക കപടവിശ്വാസികളും അവരുടെ അനുയായികളായ 48: 6; 98: 6 സൂക്തങ്ങളില്‍ പറഞ്ഞ മുശ്രിക്കുകളാണ്. എന്നാല്‍ ഇന്ന് ലോകത്ത് എവിടെയും വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ 3: 153; 8: 49 സൂക്തങ്ങളില്‍ വിവരിച്ചപ്രകാരം അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളോടും അതിനെ തള്ളിപ്പറയുന്ന കുഫ്ഫാറുകളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാനാണ് ഒറ്റപ്പെട്ട വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുള്ളത്. കൂടാതെ 2: 25, 62; 8: 40 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മാനുഷിക ഐക്യം സ്ഥാപിതമാകുന്നതിനുവേണ്ടി ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കു കയും വേണം. 7: 205-206; 8: 74-75 വിശദീകരണം നോക്കുക.