( അള്ളുഹാ ) 93 : 5

وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ

നിന്‍റെ നാഥന്‍ നിനക്ക് നല്‍കുകതന്നെ ചെയ്യും, അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ്. 

ഐശ്വര്യവും കാരുണ്യവും അനുഗ്രഹവുമായ അദ്ദിക്ര്‍ ഘട്ടം ഘട്ടമായി അവതരിച്ചിരുന്നതിനാല്‍ പ്രവാചകന്‍റെ ജീവിതത്തിലെ ആദ്യഘട്ടത്തേക്കാള്‍ ഉത്തമമായിരുന്നു അവസാനഘട്ടം. പ്രവാചകന്‍റെ മാര്‍ഗം പിന്‍പറ്റുന്ന സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികളും അദ്ദിക്റിലൂടെ അവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതും അങ്ങനെ അവരുടെ അവസാനഘട്ടം ആദ്യഘട്ടത്തേക്കാള്‍ ഉത്തമമാക്കിത്തീര്‍ക്കുന്നതുമാണ്. 8: 2-4; 15: 87-88; 16: 97; 47: 24-25 വിശദീകരണം നോക്കുക.

ഇന്ന് ലോകത്തെല്ലായിടത്തുമുള്ള ഫുജ്ജാറുകള്‍ ഏറ്റവും വലിയ അനുഗ്രഹവും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കി മാറ്റിയതുകൊണ്ടാണ് എല്ലാ മനുഷ്യരുടേയും ശാപത്തിനും കോപത്തിനും വിധേയരായി പിടിവള്ളിയില്ലാതെ മുഖം കുത്തി നടക്കുന്നവരായി അധഃപതിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം യഥാര്‍ത്ഥ കാഫിറുകള്‍ക്ക് അവരുടെ പരലോകജീവിതം ഐഹിക ജീവിതത്തേക്കാള്‍ ഏറ്റവും നിന്ദ്യവും വേദനാജനകവുമായിരിക്കും. 25: 30, 34; 47: 12-14; 67: 22 വിശദീകരണം നോക്കുക.