( യൂനുസ് ) 10 : 40

وَمِنْهُمْ مَنْ يُؤْمِنُ بِهِ وَمِنْهُمْ مَنْ لَا يُؤْمِنُ بِهِ ۚ وَرَبُّكَ أَعْلَمُ بِالْمُفْسِدِينَ

അവരില്‍ 'അതുകൊണ്ട്' വിശ്വസിക്കുന്നവരുണ്ട്, അവരില്‍ 'അതുകൊണ്ട്' വിശ്വസിക്കാത്തവരുമുണ്ട്, നാശകാരികളെക്കുറിച്ച് നിന്‍റെ നാഥന്‍ ഏറ്റവും അ റിവുള്ളവന്‍ തന്നെയുമാണ്.

'അതില്‍ വിശ്വസിക്കുന്നവരുണ്ട്' എന്ന് പറയാതെ 'അതുകൊണ്ട് വിശ്വസിക്കുന്നവരുണ്ട്' എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളുടെ ആ ശയം മനസ്സിലാക്കി വിശ്വാസം രൂപപ്പെടുത്തണം എന്നാണ്. പ്രകൃതിക്ക് വിരുദ്ധമായ സ്വ വര്‍ഗരതിയില്‍ മുഴുകിയിരുന്ന ജനതക്കെതിരെ ലൂത്ത് നബി 'എന്‍റെ നാഥാ, എന്നെ നീ ഈ നാശകാരികളെത്തൊട്ട് സഹായിച്ചാലും' എന്ന് പ്രാര്‍ത്ഥിച്ചകാര്യം 29: 30 ല്‍ പറഞ്ഞിട്ടുണ്ട്. 'നിങ്ങള്‍ നാഥനെ മാത്രം സേവിക്കുവീന്‍, നിങ്ങള്‍ പരലോകം കാംക്ഷിക്കുകയും ചെയ്യുവീന്‍! നിങ്ങള്‍ ഭൂമിയില്‍ നാശകാരികളായി വിഹരിക്കാതിരിക്കുകയും ചെയ്യുവീന്‍' എന്ന് ശുഹൈബ് നബി തന്‍റെ ജനതയെ ഉണര്‍ത്തിയകാര്യം 29: 36 ല്‍ പറഞ്ഞിട്ടുണ്ട്.

അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഇന്ന് ക്രോഡീകരിച്ചിരിക്കെ 6: 104 ല്‍ വിവരിച്ച പ്രകാരം ആരാണോ അതിനെ സത്യപ്പെടുത്തുന്നത്, അത് അവനുവേണ്ടിത്തന്നെയാണ്. ആരാണോ അതിനെ തള്ളിപ്പറയുന്നത്, അതിന്‍റെ ദോഷം ആ ആത്മാവിനുതന്നെയാണ്. അറബി ഖു ര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ഗ്രന്ഥത്തില്‍ 52 സൂക്തങ്ങളിലും പറഞ്ഞ ഭ്രാന്തന്മാര്‍. 9: 31 ല്‍ വിവരിച്ച പ്രകാരം അവരില്‍ നിന്നുള്ള ഓരോ വിഭാഗവും 15: 44 ല്‍ പറഞ്ഞപ്രകാരം നരകക്കുണ്ഠത്തിലെ 7 വാതിലുകളിലൊന്നിലേക്ക് നിജപ്പെടുത്തപ്പെട്ടവരാണ്. 2: 168-169 ല്‍ വിവരിച്ച പ്രകാരം അവര്‍ പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. 6: 55; 7: 40 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളും അനു യായികളുമടങ്ങിയ ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ സ്വര്‍ഗത്തിലു ള്ള ഇല്ലിയ്യീന്‍ പട്ടികയില്‍ രേഖപ്പെടുത്തുന്നതിനുവേണ്ടി ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല. 48: 6 ല്‍ പറഞ്ഞ ആത്മാവി നെ പരിഗണിക്കാത്ത കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും മാലിന്യമാണെന്നും, അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലിന്യമല്ലാതെ വര്‍ധിപ്പിക്കുകയില്ല എന്നും 9: 28, 95 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ജീവിതലക്ഷ്യം നഷ്ടപ്പെട്ട ക പടവിശ്വാസികളും അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം ശപിക്കുക യും തര്‍ക്കിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്.

അദ്ദിക്റിന്‍റെ 40 പേരുകളെയും സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നാ യ വിശ്വാസി 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുന്നതാണ്. 4: 82; 6: 26; 7: 103; 9: 55, 85 വിശദീകരണം നോക്കുക.