അവരില്‍ ചിലര്‍ നിന്നിലേക്ക് തുറിച്ച് നോക്കുന്നവരുണ്ട്, എന്നാല്‍ അന്ധന്മാരെ -അവര്‍ ഉള്‍ക്കാഴ്ച കാണാത്തവരാണെങ്കിലും നീ സന്മാര്ഗത്തിലാക്കു ന്നവനാണോ?
അവര്‍ ഉള്‍കാഴ്ച്ചാദായകമായ അദ്ദിക്ര്‍ കാണാത്തത് കാരണം അന്ധന്മാരായവരാണ്. അഥവാ ആത്മാവിന്റെ കണ്ണിനാണ് അവര്‍ക്ക് കാഴ്ചയില്ലാത്തത്. ശരീരത്തിന്റെ കണ്ണിന് അവര്‍ക്ക് കാഴ്ചയുണ്ട്, അതുകൊണ്ട് ഗ്രന്ഥത്തിന്റെ ശരീരം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുമുണ്ട്. അദ്ദിക്ര്‍ കൊള്ളെ കണ്ണിന് മൂടിയുള്ള കാഫിറുകളാണ് അവരെന്ന് 18: 100-101; 20: 124-127; 38: 8 എന്നീ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 17: 71-72 സൂക്തങ്ങളില്‍, ആരാണോ ഇഹലോകത്ത് ഇമാമായ ഗ്രന്ഥത്തെത്തൊട്ട് അന്ധത നടിച്ചത്, അവന് പരലോകത്ത് കൂടുതല്‍ അന്ധരും ഏറെ വഴിപിഴച്ചവരുമാണെന്ന് പറഞ്ഞിട്ടുണ്ട്. ആരാണോ അദ്ദിക്റിനെത്തൊട്ട് അന്ധരും ബധിരരുമായത്, അവര്‍ അവരുടെ മുഖങ്ങളിന്മേല്‍ ബധിരരും അന്ധരും ഊമരുമായി നരക ക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് 17: 97-98; 25: 33-34 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 6: 104; 7: 179, 197 വിശദീകരണം നോക്കുക.