( യൂനുസ് ) 10 : 44

إِنَّ اللَّهَ لَا يَظْلِمُ النَّاسَ شَيْئًا وَلَٰكِنَّ النَّاسَ أَنْفُسَهُمْ يَظْلِمُونَ

നിശ്ചയം അല്ലാഹു മനുഷ്യരോട് ഒട്ടും അക്രമം കാണിക്കുന്നവനല്ല, എന്നാല്‍ മനുഷ്യര്‍ അവരോട്തന്നെ അക്രമം കാണിക്കുന്നവരാണ്.

29: 40 ല്‍, അങ്ങനെ അവരില്‍ നിന്നുള്ള എല്ലാ ഓരോരുത്തരെയും അവരുടെ കുറ്റം കാരണം നാം പിടികൂടി, അവരില്‍ നാം ചരല്‍ കാറ്റ് അയച്ച ചിലരുണ്ട്, അവരില്‍ നാം ഘോരഗര്‍ജ്ജനത്താല്‍ പിടികൂടിയവരുമുണ്ട്, അവരില്‍ നാം ഭൂമിയെക്കൊണ്ട് വിഴുങ്ങി പ്പിച്ചവരുമുണ്ട്, അവരില്‍ നാം മുക്കിക്കൊന്നവരുമുണ്ട്, അല്ലാഹു അവരോട് അക്രമം കാ ണിക്കുന്നവനായിട്ടില്ല, എന്നാല്‍ അവര്‍ അവരോടു തന്നെ അക്രമം കാണിക്കുന്നവരാ യിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.

നിഷ്പക്ഷവാനായ നാഥന്‍ എല്ലാ ഓരോ ആത്മാവിനെയും സ്വര്‍ഗത്തില്‍ സൃഷ് ടിച്ചപ്പോള്‍ തന്നെ അദ്ദിക്ര്‍ പഠിപ്പിച്ചിട്ടുണ്ടെന്ന് 55: 1-4 ല്‍ പറഞ്ഞിട്ടുണ്ട്. പിന്നെ അവന്‍ 313 പ്രവാചകന്മാരിലൂടെയും കാലാകാലങ്ങളില്‍ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് അല്ലാ ഹുവിനെക്കൂടാതെ മറ്റൊരു ഇലാഹുമില്ല എന്നും അപ്പോള്‍ നിങ്ങള്‍ അവനെ സേവിക്കു വീന്‍ എന്നും ഉണര്‍ത്തുന്നതിനുവേണ്ടിയാണ് എന്ന് 21: 24-25 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്ര്‍ പഠിക്കുകയോ പഠിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നില്ല. മറിച്ച് അവര്‍ കള്ളവാദികളും കപടവിശ്വാസികളും ര ചിച്ചിട്ടുള്ള ഗ്രന്ഥങ്ങളാണ് പിന്‍പറ്റുന്നത്. ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന ഇവരിലെ കപടവിശ്വാസികള്‍ 2: 79 ല്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തിന് പകരം നരകക്കുണ്ഠത്തി ലെ വൈല്‍ എന്ന ചെരുവാണ് സമ്പാദിക്കുന്നത്. 1: 7; 9: 67-68 സൂക്തങ്ങളില്‍ വിവരിച്ച കപടവിശ്വാസികളും കുഫ്ഫാറുകളും തന്നെയാണ് ഗ്രന്ഥത്തില്‍ 520 സ്ഥലങ്ങളില്‍ പറ ഞ്ഞ കാഫിറുകളും 220 സൂക്തങ്ങളില്‍ പറഞ്ഞ ആക്രമികളും. 2: 186; 7: 8-9; 9: 53, 55 സൂ ക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെ പ്രാര്‍ത്ഥനക്ക് ഉത്ത രം ലഭിക്കുകയോ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല. അറബി ഖുര്‍ആന്‍ വ്യക്തവും സ്പഷ്ടവുമായ വായനയല്ല. എന്നാല്‍ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള നാഥ നില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഹൃദയത്തിന്‍റെ ഭാഷയിലുള്ള വ്യക്തവും സ്പഷ്ടവുമായ വായനയാണ്. 'നിശ്ചയം ഈ വായന ഹൃദ യം കൊണ്ട് മനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയിരിക്കുന്നു. അപ്പോള്‍ ആരുണ്ട് അതി ന് തയ്യാര്‍ എന്ന് 54: 17, 22, 32, 40 സൂക്തങ്ങളില്‍ ചോദിച്ചിട്ടുണ്ട്. 2: 254; 6: 21; 10: 11, 17-18 വിശദീകരണം നോക്കുക.